കോവിഡിന്റെ പശ്ചാത്തലത്തില്‍ വിചാരണ നീട്ടണമെന്ന ബിഷപ് ഫ്രാങ്കോയുടെ ഹര്‍ജി തള്ളി

കോവിഡിന്റെ പശ്ചാത്തലത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിന്റെ വിചാരണ രണ്ടു മാസത്തേക്കു നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
നീട്ടിവയ്ക്കാനാവില്ലെന്നും വേണമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വിസ്താരം നടത്താനുള്ള സൗകര്യമൊരുക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെയാണ് തള്ളിയത്. വീഡിയോ കോണ്‍ഫറന്‍സ് വിസ്താരം ആണെങ്കിലും കൂടുതല്‍ സമയം വേണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അതോടെ, ഒരു ദിവസം പോലും വിചാരണ നീട്ടാനാവില്ലെന്ന് കോടതി വാക്കാല്‍ വ്യക്തമാക്കി.
കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അടുത്ത അഞ്ചിനാണ് വിചാരണ ആരംഭിക്കുന്നത്. ഭീഷണിയുള്ളതിനാല്‍ പ്രധാന സാക്ഷികള്‍, സാക്ഷികള്‍ക്കുള്ള സംരക്ഷണ പദ്ധതി പ്രകാരം ആംഡ് പോലീസിന്റെ സംരക്ഷണയിലാണ്. സാക്ഷികള്‍ ഇത്രയേറെ പ്രതിസന്ധിയില്‍ ജീവിക്കുമ്പോള്‍ കേസ് നീട്ടിവയ്ക്കുന്നത് ഉചിതമല്ലെന്ന് ഇരയുടെ അഭിഭാഷകന്‍ അഡ്വ. ജോണ്‍ റാല്‍ഫ് ബോധിപ്പിച്ചു.
കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വരെയെത്തിയിട്ടും തള്ളിയതിനെത്തുടര്‍ന്നാണ് കേസ് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി ബിഷപ് ഫ്രാങ്കോ വീണ്ടും ഹൈക്കോടതിയിലെത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. അംബികാദേവി, അഡ്വ. ജിതേഷ് ജെ. ബാബു എന്നിവര്‍ ഹാജരായി.
https://www.facebook.com/Malayalivartha


























