നാഗാലാന്‍ഡില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് അന്ത്യാഞ്ജലി

നാഗാലാന്‍ഡില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അസം റൈഫിള്‍സിലെ സൈനികന്‍ കരീലക്കുളങ്ങര മലമേല്‍ഭാഗം കപ്പകശേരിത്തറയില്‍ സജീവന്റെ(36) സംസ്‌കാരം സൈനിക ബഹുമതികളോടെ നടത്തി.ബുധനാഴ്ച രാത്രി എട്ടിന് നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ റോഡുമാര്‍ഗം കായംകുളത്തു കൊണ്ടുവന്നു.
എന്‍.ആര്‍.പി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ച മൃതദേഹം രാവിലെ എട്ടിന് വിലാപയാത്രയായി സജീവന്‍ പഠിച്ച കായംകുളം ടൗണ്‍ യു.പി.എസില്‍ പൊതുദര്‍ശനത്തിനു വച്ചു. ഇവിടെ നിന്നും 11ന് വീട്ടിലെത്തിച്ചു. 11.45 ന് മദ്രാസ് റജിമന്റ് സൈനികര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. 12.15ന് സംസ്‌കാരം നടത്തി. മകന്‍ സാരംഗാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ടൗണ്‍ യു.പി.എസില്‍ ജില്ലാ കലക്ടര്‍ എന്‍.പത്മകുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















