വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ ബാക്കിയുള്ളവര്‍ക്ക് ഇളവുകള്‍ ഒന്നുമില്ല

ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ല...സെല്ലില്‍ കിടന്ന് നിലവിളിയാണ് പപ്പേട്ടന്‍. വാസുവിന് കിടക്കാന്‍ മെത്തയും ഫാനും കിട്ടിയ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ പദ്മകുമാര്‍. എനിക്കൊന്നും കിട്ടിയില്ലെന്ന പൊട്ടിക്കരച്ചിലിലാണ്. നിലത്ത് കിടക്കാന്‍ മാത്രം തറയല്ല അണ്ണനെന്ന്. ഒരു എംഎല്‍എ ആയിരുന്നതിന്റെ ഒരു പവറും കാണിക്കാതെ നിലത്തുള്ള ആ കിടപ്പൊന്ന് കാണണം. ഹോ എത്ര എളിമയുള്ള മന്‍സനാണ് പിണറായി കണ്ടുപഠിക്കണം. കൊതുക് മൂട്ട കടി കൊണ്ട് തറയില്‍ പായ വിരിച്ചാണ് പദ്മകുമാറിന്റെ കിടപ്പ്. അതും സെല്ലില്‍ വേറെ കള്ളന്മാരും ഉണ്ട്. അവരെ വെച്ച് നോക്കുമ്പോള്‍ പെരുങ്കള്ളന്‍ പദ്മകുമാര്‍ തന്നെ. വാസു ഒരു കില്ലാഡിയാണ്. അറസ്റ്റിവാകുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ മറവി രോഗമെന്ന് അടവ് പ്രയോഗിച്ചു. കൂടാതെ സെല്ലില്‍ സൗകര്യങ്ങള്‍ കിട്ടാന്‍ മാരക രോഗം ആണ് മരുന്ന് കഴിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് ഇളവ് മേടിച്ചെടുത്തത്.
ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം. പത്മകുമാര്‍ ഉള്‍പ്പടെ ബാക്കിയുള്ളവര്‍ക്ക് ഇളവുകള്‍ ഒന്നുമില്ല. കൊട്ടാരക്കര സബ് ജയിലിലായിരുന്ന എന്‍ വാസു ഹൃദ്രോഗബാധിതനാണെന്നതിനാല്‍ ചികിത്സ നല്‍കണമെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ ആശുപത്രി സെല്ലിലാണ് 74 വയസ്സുള്ള വാസുവിനെ താമസിപ്പിച്ചിരിക്കുന്നത്. മുറിയില്‍ കട്ടിലും ഫാനും ഉണ്ട്. ഡോക്ടര്‍ക്ക് പരിശോധിക്കാനും അവസരമുണ്ട്. എന്നാല്‍ വ്യാഴാഴ്ച അറസ്റ്റിലായ എ പത്മകുമാറും കേസില്‍ മുന്‍പ് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, ഡി സുധീഷ് കുമാര്‍, കെഎസ് ബൈജു, എന്നിവരും സ്‌പെഷ്യല്‍ ജയിലിലാണ്. ഇവര്‍ ഓരോരുത്തരും വെവ്വറേ സെല്ലില്‍ മറ്റുതടവുകാര്‍ക്കൊപ്പമാണ് താമസം. സ്വര്‍ണക്കൊള്ളയില്‍ ജയിലിലായവരുടെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ മനസിന് വല്ലാത്തൊരു സന്തോഷമെന്ന് മലയാളികള്‍.
ചില ഇളവുകള്‍ക്ക് അഭിഭാഷകന്‍ മുഖേന നീക്കം നടത്തിയിരുന്നു പദ്മകുമാര്‍. എന്നാല്‍ അത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. ശബരി കൊള്ളയില്‍ അകത്തായവര്‍ക്ക് വലിയ പരിഗണന ആവശ്യമില്ലെന്ന കട്ടായം നിലപാടിലാണ് കോടതി. പദ്മകുമാറിനേയും സര്‍ക്കാര്‍ സിപിഎം കൂട്ടരേയും സംബന്ധിച്ച് നിര്‍ണായക മണിക്കൂരുകളാണ്. തിങ്കളാഴ്ച പദ്മകുമാറിനെ കോടതിയില്‍ ഹാജരാക്കി കസ്‌റഡി അപേക്ഷ നല്‍കു എസ്‌ഐടി. കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് കടക്കുകയാണ്. മൂന്ന് ദിവസമായ് ജയിലില്‍ കഴിയുന്ന പദ്മകുമാറിന് മടുത്തിട്ടുണ്ട്. ശിഷ്ടകാലം അഴിക്കുള്ളില്‍ തന്നെയാണോ എന്ന ഭയം പദ്മകുമാറിനെ വേട്ടയാടുന്നു. അതുകൊണ്ട് എങ്ങനെയും പുറത്ത് കടക്കാന്‍ പഴുത് തേടുകയാണ് അദ്ദേഹം. പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ കഴിഞ്ഞദിവസങ്ങളില്‍ പലരും വന്ന് പോയിരുന്നു. ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ ഇറക്കിയെന്ന വിവരവും പുറത്ത് വരുന്നു. സര്‍ക്കാരും ജാഗ്രതയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നു. പദ്മകുമാറിന്റെ നാവിന്‍ തുമ്പില്‍ നിന്ന് ഇനിയൊരു സിപിഎമ്മുകാരന്റെ പേര് പുറത്ത് വരരുത്. കടകംപള്ളിയെ കുടുക്കുന്നത് ഒന്നും പുറത്ത് വരരുത്. ഇതാണ് സര്‍ക്കാരിന്റെ ആവശ്യം.
ശബരിമല കൊള്ളയില്‍ പദ്മകുമാര്‍ സൂത്രധാരനെന്ന് വരുത്തി കേസ് അട്ടിമറിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എല്ലാം ചെയ്തത് പദ്മകുമാര്‍ മാത്രമാണെന്ന് കേരളം വിശ്വസിക്കുന്നില്ല. കഴിഞ്ഞദിവസം രാഹുല്‍ ഈശ്വര്‍ അദ്ദേഹത്തിന്റെ ചാനലില്‍ ഒരു വീഡിയോ ചെയ്തിരുന്നു. അതില്‍ പറഞ്ഞ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. അതുകൂടി നമുക്ക് പരിശോധിക്കാം. പദ്മകുമാറിനെ രാഹുല്‍ ഈശ്വര്‍ ന്യായീകരിച്ചുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ക്ലാരിഫിക്കേഷനുമായ് രംഗത്ത് വന്നതായിരുന്നു രാഹുല്‍. ന്യായീകരിച്ചുവെന്നുള്ളത് തികച്ചും തെറ്റാണെന്ന് രാഹുല്‍ പറഞ്ഞു. പദ്മകുമാര്‍ തെറ്റ് ചെയ്ത വ്യക്തിയാണ് ശിക്ഷ അനുഭവിക്കുക തന്നെ വേണം. പക്ഷെ ഞാന്‍ പറഞ്ഞത് 2019ല്‍ സ്ത്രീ പ്രവേശന സമയത്ത് ഭക്തരെ പിന്തുണച്ച് രംഗത്ത് വന്ന ആളാണ് പദ്മകുമാര്‍. ശബരിമല പ്രക്ഷേഭം തുടങ്ങാന്‍ ആദ്യ ദിവസം എന്നെയും എന്റെ മുത്തശ്ശിയേയും അമ്മയേയും ശബരിമലയില്‍ എത്താന്‍ സഹായിച്ച ആളാണ്. അങ്ങനെ അവിടെ എത്താന്‍ സാധിച്ചത് കൊണ്ടാണ് ഭക്തര്‍ക്കൊപ്പം സ്ത്രീപ്രവേശനത്തിനെതിരെ ആദ്യ ദിവസം പ്രക്ഷോഭം തുടങ്ങാനായത്. ശബരിമലയില്‍ ഭക്തര്‍ വിജയിക്കാന്‍ സഹായിച്ച ഒരു വ്യക്തി പദ്മകുമാര്‍ ആണെന്ന് പറയാന്‍ മടി കാണിക്കേണ്ട കാര്യമില്ല. പക്ഷെ അദ്ദേഹം ഉള്‍പ്പെട്ട സ്വര്‍ണക്കൊള്ള വിഷയം ഞങ്ങള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹത്തെക്കൊണ്ട് ആരെങ്കിലും ചെയയ്ിച്ചതാണെങ്കില്‍ പദ്മകുമാര്‍ തുറന്ന് പറയാന്‍ തയ്യാറകാണം. പദ്മകുമാറിന്റെ പിന്നില്‍ ആരെങ്കിലും ഉണ്ടോ വമ്പന്മാര്‍ ഉണ്ടെങ്കില്‍ അദ്ദേഹം തുറന്ന് പറയണം. വാസു ആദ്യം മുതല്‍ ഭക്തര്‍ക്കെതിരായിരുന്നു. സമരത്തിന് ഇറങ്ങിയ ഭക്തരെ എതിര്‍ക്കാന്‍ മുന്നില്‍ നിന്ന ആളാണ്.
ശബരിമല പ്രക്ഷോഭത്തിന് മുന്‍പ് തിരുവനന്തപുരത്തെ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ എന്റെ നേതൃത്വത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. എന്നാല്‍ അത് പോലീസിനെ വെച്ച് തടഞ്ഞയാളാണ് വാസു. അന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞത് പ്രക്ഷോഭകരാണ് നിങ്ങള്‍ വിശ്വാസികളല്ല അകത്തേക്ക് കയറ്റാന്‍ പറ്റില്ലെന്ന്. അങ്ങനെ വാസു വിശ്വാസത്തിനെതിര് നിന്നു പക്ഷെ സഹായിച്ചത് പദ്മകുമാര്‍ സാറാണ്. അത് മാത്രമാണ് തുറന്ന് പറഞ്ഞത് അല്ലാതെ അദ്ദേഹത്തെ ന്യായീകരിച്ചതല്ല. തെറ്റ് ചെയ്ത പദ്മകുമാറും വാസുവുമൊക്കെ ശിക്ഷ അനുഭവിക്കണം എന്ന് തന്നെയാണ് പറയാനുല്‌ളത്. ഇതായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. രാഹുലും പറഞ്ഞ് വെക്കുന്നത് ഇത് പദ്മകുമാറിലും ഒതുങ്ങുന്നത് അല്ല അതിന് മുകളിലേക്ക് പലരും ഉണ്ട്. അത് പദ്മകുമാര്‍ തന്നെ തുറന്ന് പറയണമെന്നാണ്.
എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളില്‍ പത്മകുമാറും പോയിരുന്നോ എന്നറിയാനാണ് ശ്രമം. ആറന്മുളയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് അന്വേഷണ സംഘം പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരുടെയും ആസ്തികളിലും അന്വേഷണം നടത്തും. 2019ല്‍ ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങള്‍ എന്നിവയിലെ സ്വര്‍ണപ്പാളികളില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്തശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി ഇംഗ്ലണ്ടിലേക്കും ഈജിപ്തിലേക്കും പോയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റുപ്രതികളുടെ വിദേശയാത്രാവിവരം പാസ്‌പോര്‍ട്ടില്‍നിന്ന് ശേഖരിക്കുന്നുണ്ട്.
പ്രതിപ്പട്ടികയില്‍ ഇനി അറസ്റ്റിലാവാനുള്ളവരുടെ പാസ്‌പോര്‍ട്ടുകളും മൊഴിയെടുക്കല്‍ ഘട്ടത്തില്‍ പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശയാത്രകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. 2019ല്‍ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങള്‍ എന്നിവയിലെ സ്വര്‍ണപ്പാളികളില്‍നിന്ന് സ്വര്‍ണം തട്ടിയതിനുശേഷമുള്ള കാലഘട്ടത്തെ രേഖകളൊന്നും പത്മകുമാറിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ അന്വേഷണസംഘത്തിന് കണ്ടെടുക്കാനായില്ല. പത്മകുമാറിന്റെയും ഭാര്യയുടെയും 201516, 201617 എന്നീ സാമ്പത്തികവര്‍ഷങ്ങളിലെ നികുതി റിട്ടേണുകളുടെ വിവരം കിട്ടിയിട്ടുണ്ട്.
സ്വര്‍ണക്കൊള്ളയില്‍ ചറ പറ സിപിഎമ്മുകാരുടെ അറസ്റ്റായതോടെ പാര്‍ട്ടിക്ക് തലപുറത്ത് കാണിക്കാന്‍ കവിയാത്ത ഗതികേടാണ്. സോഷ്യല്‍മീഡിയയില്‍ വരുന്ന ട്രോളുകള്‍ കണ്ട് ഒരു മുഴം കയറില്‍ അങ്ങ് തൂങ്ങിയാലോന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം സൈബര്‍ വെട്ടുകിളി കൂട്ടത്തിനും വായിലെ പിരിവെട്ടി നില്‍ക്കുന്നു. മറ്റേത് സിപിഎമ്മിന് നേരെ ആര് വന്നാലും കൊത്തിപ്പറിക്കാന്‍ ഇറങ്ങുന്ന ടീം ശബരിമലയില്‍ തീയും പുകയും പോയി നില്‍ക്കുന്നു. കനല്‍ ഒരു തരികളെയെല്ലാം വെള്ളം ഒഴിച്ച് കെടുത്തി. ദേവസ്വംബോര്‍ഡ് ഉന്നതരെല്ലാം അകത്തായതോടെ ഇപ്പോള്‍ വരുന്ന ട്രോള്‍ വന്‍ വൈറലാകുന്നു.
രണ്ട് പ്രസിഡന്റുമാര്‍, ഒരു കമ്മീഷണര്‍, ഒരു തിരുവാഭരണം കമ്മീഷണര്‍, ഒരു എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇത്രയും പേര്‍ അകത്തായ സ്ഥിതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഒരു ബ്രാഞ്ച് ജയിലില്‍ തുടങ്ങിയാല്‍ പൊളിക്കും. ഇതാണ് ശ്രീജിത്ത് പണിക്കര്‍ പങ്കുവെച്ച പോസ്റ്റ്. എന്നാല്‍പ്പിന്നെ മുഖ്യമന്ത്രിക്ക് ഒരു അപേക്ഷ സമര്‍പ്പിച്ചേക്കാമെന്ന് കമന്റിട്ട് മലയാളിയും കത്തിച്ചു. എവിടെ ഇരുന്നായാലും ഭരിച്ചാല്‍പ്പോരെ. ഭയം വേണ്ട ജാഗ്രത മതി പിണറായിയെന്ന് പരിഹാസം ശക്തമാകുന്നു.
വ്യാസു സാറിനെയും പപ്പന്‍ സാറിനെയും താമസിപ്പിക്കുന്ന സെല്ലിന്റെ കവാടം വലിയ ഉരുളന്‍ കല്ല് കൊണ്ട് അടയ്ക്കണം എന്നാണ് എന്റെയൊരിത്. അല്ലെങ്കില്‍ ലവന്‍മാര്‍ ചിലപ്പോള്‍ ശീലത്തിന്റെ പുറത്ത് കട്ടിളയും തുരന്ന്, കതകും പൊളിച്ച്, ദ്വാരപാലകരായ പൊലീസുകാര്‍ ധരിച്ചിരിക്കുന്ന യൂണിഫോമും അടിച്ചോണ്ട് മുങ്ങിക്കളയും.
ജയിലിന്റെ വാതില്‍ പാളിയും കട്ടിളയും മേല്‍ക്കൂരയും തറയും ഈ തറകള്‍ പൊളിക്കും എന്നാണോ ??
ഈ കൊള്ളസംഘം ഇരുമ്പുകമ്പി ഒടിച്ചുമടക്കി ആക്രികടയില്‍ വിറ്റ് കാശാക്കും.സൂക്ഷിച്ചോ
പക്ഷെ ജയിലേലെ അഴികള്‍ എല്ലാം സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞത് ആവണം. എങ്കിലെ ഭരിക്കൂ.
ദേവസ്വം ബെഞ്ചിനപ്പോലെ ദേവസ്വം ബ്രാഞ്ച്...
ദേവസ്വം ബോര്‍ഡിന്റെ ആ ജയില്‍ ബ്രാഞ്ച്, CPI(M) ന്റെ ജയില്‍ പോളിറ്റ്ബ്യൂറോ ആക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടോ?
മേല്‍നോട്ടത്തിന് ഒരു മന്ത്രിയെക്കൂടെ കൂട്ടിയാലോ?
കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷം നടന്നിട്ടുള്ള കാട്ടുകൊള്ളകള്‍ കേന്ദ്ര ഏജന്‍സികള്‍ കൃത്യമായി അന്വേഷിച്ച് കോടതികള്‍ സത്യസന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ CPM പോളിറ്റ് ബ്യൂറോ ജയിലില്‍ കൂടിയേനേ....അതിനും പിന്നോട്ട് അന്വേഷിച്ചാല്‍ നിയമസഭ ജയിലില്‍ കൂടാമായിരുന്നു ഭരണ പ്രതിപക്ഷഅംഗങ്ങള്‍ക്ക്
കോടതിയില്‍ കേസ് വരുമ്പോള്‍ ദേവസ്വം പണമെടുത്തോ, ഖജനാവിലെ പണമെടുത്തോ ഡല്‍ഹിയില്‍ നിന്നും മുന്തിയ തരംവക്കീലിനെ ഇറക്കി ഇവരെ രക്ഷിക്കാന്‍ പിണറായി ഭരണകൂടം ശ്രമിക്കും!
കുടംപുളിയെ കൂടി കാത്തിരിക്കുകയാണ് യൂണിറ്റ് തുടങ്ങാന്‍ വേണ്ടി കൊണ്ട് അതുകൂടി അകത്തെത്തിയാലേ അതിന്റെ കോറം തികയുകയുള്ളൂ.
കോടതി മേല്‍നോട്ടത്തില്‍ അന്നേക്ഷണം നടന്നത് കൊണ്ട് കള്ളന്മാര്‍ വലയില്‍ മോദിയുടെ കേന്ദ്ര ഏജന്‍സികള്‍ മുന്‍പ് പിണറായിയുടെ സ്വര്‍ണ ഡോളര്‍ കടത്തു അന്നെക്ഷണം നടത്തിയത് പോലെ ആയിരുന്നു എങ്കില്‍ കാണാമായിരുന്നു.
അതിനു ജയിലില്‍ അടിച്ചുമാറ്റാന്‍ ഒന്നുമില്ലല്ലോ. ചപ്പാത്തിയും കോഴിക്കറിയും അടിച്ചു മാറ്റാന്‍ താല്പര്യമില്ല.
എല്ലാരും ഒരിടത്തായിരുന്നെങ്കില്‍ സ്റ്റേറ്റ് കമ്മിറ്റി വാര്‍ഡ് കമ്മിറ്റി പോളിറ്റ് ബ്യൂറോ വേള്‍ഡ് മീറ്റിങ് എല്ലാം എപ്പോള്‍ വേണമെങ്കിലും കൂടാം. സെക്രട്ടറി കൂടെ പോകട്ടെ.
സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ജയിലില്‍ കൂടേണ്ടി വരുമോ എന്നാണ് എനിക്കൊരു സംശയം
ഇവര്‍ക്കു പറ്റിയത് അടിച്ചു മാറ്റാന്‍ ചാരിറ്റി ദേവസ്വം ഇലക്ട്രല്‍ ഫണ്ട് ഉണ്ടാക്കിയാല്‍ മതിയായിരുന്നു പിന്നെ കളവ് എന്ന് പറയില്ലായിരുന്നു
K ബ്രാഞ്ച് കമ്മറ്റി എന്ന് പേരിടാം??
ഒരു k ജയില്‍ കൂടി പണിതാല്‍ ........
സ്വര്‍ണ്ണം ഒരു വീക്ക്‌നെസ് ആയ കാരണഭൂതം ഭരിക്കുമ്പോള്‍ കാരണ ഭൂതത്തിന്റെ അണികള്‍ക്കും സ്വര്‍ണത്തോട് ഒരു മോഹം തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ,,,ഈ പച്ചരി ദൈവം ഇത്രയും വലിയ കോടീശ്വരന്‍ ആയത് പോലും അറിയാത്ത പാവം അടിമകള്‍
https://www.facebook.com/Malayalivartha
























