സങ്കടക്കാഴ്ചയായി... കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു...

കണ്ണീരടക്കാനാവാതെ... കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം ഉണ്ടായത്.
ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ ജോസ് (21), സ്റ്റെറിൻ എൽസ ഷാജി (19) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ബംഗളുരു ബെലഗാവി വന്ദേഭാരത് എക്സ്പ്രസാണ് ഇടിച്ചത്. ബിഎസ് സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളായിരുന്നു ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.
തിരുവല്ല സ്വദേശിയാണ് മരിച്ച ജസ്റ്റിൻ. തിരുവല്ല തുകലശ്ശേരി കൊച്ചുതടത്തിൽ വീട്ടിൽ ജോസ് - സീമ ദമ്പതികളുടെ മകനാണ് ജസ്റ്റിൻ ജോസ്. സ്റ്റെറിൻ റാന്നി സ്വദേശിയാണ്.
"
https://www.facebook.com/Malayalivartha





















