Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഭാവി തൊഴില്‍ രംഗത്ത് മനുഷ്യ-എഐ കൂട്ടുകെട്ട്: ടെക്നോപാര്‍ക്കില്‍: 'എലിവേറ്റ് 25' ഏകദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചു...

23 NOVEMBER 2025 03:01 PM IST
മലയാളി വാര്‍ത്ത

ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ എച്ച്ആര്‍ ഇവോള്‍വ് 'എലിവേറ്റ് 25:ഷേപ്പിംഗ് ദി ഫ്യൂച്ചര്‍-ലീഡിംഗ് ത്രൂ ദി ഹ്യൂമന്‍-എഐ നെക്സസ് ' എന്ന പേരില്‍ ടെക്നോപാര്‍ക്ക് ഫേസ് വണ്ണില്‍ എകദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചു. മനുഷ്യരുടെ കഴിവുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ഒന്നിച്ച് തൊഴിലിടങ്ങളെ എങ്ങനെ പരിവര്‍ത്തനപ്പെടുത്താം എന്നതിനെപ്പറ്റി എച്ച്ആര്‍ രംഗത്തെ പ്രമുഖര്‍, വ്യവസായ വിദഗ്ധര്‍, ടെക് പ്രൊഫഷണലുകള്‍ എന്നിവര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ കോണ്‍ക്ലേവില്‍ പങ്കുവച്ചു.

ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും ഐടി മിഷന്‍ ചെയര്‍മാനുമായ സീറാം സാംബശിവ റാവു, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സിഇഒ അനൂപ് അംബിക, സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് (സിഎംഡി) ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് സി, ടാറ്റ എല്‍ക്സ് സെന്‍റര്‍ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍, ഫയ എംഡി ദീപു എസ് നാഥ്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റും റീജിയണല്‍ ഹെഡുമായ രാജ് ഗോപാല്‍ ആര്‍ എന്നിവര്‍ ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു.

എച്ച്ആര്‍ ഇവോള്‍വ്, 6ഡി ടെക്നോളജീസ് എന്നിവയെ പ്രതിനിധീകരിച്ച് ദീപ നായര്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നേടിയ സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഐബിഎം ഇന്ത്യയുടെയും സൗത്ത് എഷ്യയുടെയും വൈസ് പ്രസിഡന്‍റും എച്ച് ആര്‍ മേധാവിയുമായ നിഷാ ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. മനുഷ്യ-എഐ കൂട്ടുകെട്ടിന്‍റെ മാറുന്ന സാഹചര്യത്തെ പറ്റിയും ഉത്തരവാദിത്തപൂര്‍വ്വമുള്ള എഐ ഉപയോഗത്തിന് എച്ച്ആര്‍ നേതാക്കള്‍ വഴിയൊരുക്കേണ്ടത് എങ്ങനെയെന്നും അവര്‍ വിശദീകരിച്ചു.

ചാള്‍സ് ഗോഡ്വിന്‍ (സോഹോ), സൗരഭ് സിംഗ് (എസ്എച്ച്ആര്‍എം ഇന്ത്യ), കാര്‍ത്തിക നായര്‍ എസ് എന്നിവര്‍ എഐ വഴിയുള്ള എച്ച്ആര്‍ പരിഷ്കരണം, ലേണിങ് റീഇന്‍വെന്‍ഷന്‍, പുതിയ തൊഴില്‍കാലത്തിനായുള്ള കഴിവ് വളര്‍ത്തിയെടുക്കല്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. അദിതി രാധാകൃഷ്ണന്‍ മോഡറേറ്റ് ചെയ്ത പാനല്‍ ചര്‍ച്ചയില്‍ ജയന്‍ നായര്‍, മനോജ് ഇലഞ്ഞിക്കല്‍, വരുണ്‍ പാലാട്ട്, കാര്‍ത്തിക നായര്‍ എന്നിവര്‍ പങ്കെടുത്തു. മനുഷ്യ-എഐ തുടര്‍ച്ച, തൊഴിലിന്‍റെ ഭാവി, നേതൃത്വത്തിലും സംഘടനാ രൂപകല്‍പ്പനയിലും ആവശ്യമായ മാറ്റങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.

ട്രാവന്‍കൂര്‍ അനലിറ്റിക്സിലെ മുകേഷ് നായര്‍ സമാപന പ്രസംഗം നടത്തി. മ്യൂസിക് ബാന്‍ഡിന്‍റെ കലാപരിപാടിയോടെ കോണ്‍ക്ലേവ് സമാപിച്ചു.
സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ കാലത്ത് ലീഡര്‍ഷിപ്പ്, ടാലന്‍റ് ഡെവലപ്മെന്‍റ് എന്നിവയെ കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന എച്ച്ആര്‍ ഇവോള്‍വിന്‍റെ വാര്‍ഷിക കോണ്‍ക്ലേവാണ് എലിവേറ്റ്.

ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ എച്ച്ആര്‍ ഇവോള്‍വ്. എച്ച്ആര്‍ രംഗത്ത് ഉയര്‍ന്നുവരുന്ന പ്രവണതകളെയും വെല്ലുവിളികളെയും കുറിച്ച് പഠനം, സഹകരണം, തുറന്ന ചര്‍ച്ചകള്‍ എന്നിവയ്ക്ക് ഈ പ്ലാറ്റ് ഫോം അവസരമൊരുക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (5 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (6 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (7 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends