കേരളം ചുഴറ്റിയെറിയാന്‍ ഭീമന്‍ 'സെന്‍യാര്‍' ചുഴലിക്കാറ്റ് ! ന്യൂനമര്‍ദ്ദം, ഇരട്ട ചക്രവാതച്ചുഴി മഴയുടെ സംഹാരതാണ്ഡവം

കേരളഥത്തിന്റെ തലയ്ക്ക് മുകളില്‍ കൊടുവാളായി ന്യൂനമര്‍ദ്ദം, ഇരട്ട ചക്രവാതച്ചുഴി അതിന്റെ കൂടെ ഇടിത്തീപോലെ ചുഴറ്റിയെറിയാന്‍ ഭീമന്‍ ചുഴലിക്കാറ്റും. വരും ദിവസങ്ങളില്‍ മഴ അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. പിന്നാലെയാണ് ചുഴലിക്കാറ്റിന്റെയും ചക്രവാതച്ചുഴിയുടേയും റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കേരളത്തില്‍ വലിയ നാശം വിതച്ച് മഴ കടന്ന് പോയതേ ഉള്ളു. വീണ്ടും ഭയപ്പെടുത്തി മഴ ശക്തിപ്രാപിക്കുന്നു. നദികള്‍ക്ക് റെഡ് അലേര്‍ട്ട് അണക്കെട്ടുകള്‍ക്ക് അലേര്‍ട്ട് മലയിടിച്ചില്‍ ഉരുള്‍ പൊട്ടല്‍ മുന്നറിയിപ്പ്. മലയോര ജനതയുടെ നെഞ്ചില്‍ തീയാളുന്നു. വീണ്ടും ഉള്ളതെല്ലാം കൈയ്യില്‍പിടിച്ച് ക്യാമ്പുകളിലേക്ക് ഓടാന്‍ തയ്യാറായി മനുഷ്യര്‍. തുലാവര്‍ഷപ്പെയ്ത്തില്‍ അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ തീവ്രമാകുമെനന് കേന്ദ്രം മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കുമെന്ന മുന്നറിയിപ്പാണ് ഭയപ്പെടുത്തുന്നത്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കന്യാകുമാരിക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം ആലപ്പുഴ കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ആലപ്പുഴയില്‍ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് വരും മണിക്കൂറുകളില്‍ ആലപ്പുഴയില്‍. കഴിവതും രാത്രി യാത്രകള്‍ ഒഴിവാക്കുക. തീരദേശ മേഖലകളിലെ ജനം ജാഗ്രത പാലിക്കുക കൂടാതെ നദികളോട് ചേര്‍ന്ന് താമസിക്കുന്നവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറുക.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 'സെന്‍യാര്‍' എന്ന പേര് നല്‍കിയിരിക്കുന്ന ഈ ചുഴലിക്കാറ്റ് വൈകാതെ തന്നെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നവംബര്‍ 21 മുതല്‍ ഈ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന് സിംഹം എന്ന അര്‍ത്ഥം വരുന്ന 'സെന്‍യാര്‍' എന്ന പേര് നല്‍കിയിരിക്കുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണ്. നവംബര്‍ 27 നും 29 നും ഇടയില്‍ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കരുതപ്പെടുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
നവംബര്‍ 21 രാത്രിയോടെയോ നവംബര്‍ 22 പുലര്‍ച്ചെയോ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കണക്കാക്കപ്പെടുന്നു. സെന്‍യാര്‍' ആദ്യം ഒരു ആഴത്തിലുള്ള ന്യൂനമര്‍ദമായി മാറുകയും പിന്നീട് അതിവേഗം ഒരു ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. കൊടുങ്കാറ്റായി മാറിയ ശേഷം കിഴക്കന്‍ തീരത്തേക്ക് നീങ്ങുമെന്ന് കരുതപ്പെടുന്നു. നവംബര്‍ 24 ഓടെ ന്യൂനമര്‍ദമോ ആഴത്തിലുള്ള ന്യൂനമര്‍ദമോ എത്തുമ്പോള്‍ മാത്രമേ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍, ഈ സീസണില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായിരിക്കും ഇത്.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തിനും അറബിക്കടലിനും മുകളിലായി രണ്ടു ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ അതിശക്ത മഴ. ശ്രീലങ്കയ്ക്ക് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളം മുങ്ങുമോയെന്ന ഭീതി. അങ്ങനെ വന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ രണ്ട് ചക്രവാതച്ചുഴികള്‍ സിസ്റ്റങ്ങള്‍ കൂടി ചേര്‍ന്ന് വലിയൊരു സിസ്റ്റം ആകുന്ന അപൂര്‍വ പ്രതിഭാസം ആയിരിക്കും. പസഫിക്കിലും മറ്റും സംഭവിക്കുന്ന ഫുജിവാര ഇഫക്ട് ആകും ഇത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തിരുവനന്തപുരത്ത് മഴ അതിശക്തമാകുന്നു. കനത്ത മഴയെ തുടര്‍ന്ന് പേപ്പാറ, അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പേപ്പാറ ഡാമിന്റെ 1 മുതല്‍ 4 വരെയുള്ള ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ആകെ 40 സെന്റീമീറ്റര്‍ തുറന്നു. അരുവിക്കര ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ വൈകിട്ട് 3 മണിക്ക് 10 സെന്റീമീറ്റര്‍ വീതം തുറന്നു. മുന്‍പ് തുറന്ന 100 സെന്റീമീറ്റര്‍ ഉള്‍പ്പെടെ ആകെ 150 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ നാലു ഷട്ടറുകളും 15 സെന്റീമീറ്റര്‍ വീതം (നിലവില്‍ 20സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുള്ളതിനാല്‍ ആകെ 80 സെന്റീമീറ്റര്‍) ഉയര്‍ത്തും. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞു വീണ് ഒരു മരണം. ഉച്ചക്കട സ്വദേശി സരോജിനി (72) ആണ് മരിച്ചത്. ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടാരംഭിച്ച മഴ രാത്രിയിലുടനീളം നീണ്ടു നിന്നിരുന്നു. തുടര്‍ന്നാണ് സരോജിനിയുടെ വീടിനോട് ചേര്‍ന്ന് നിന്നിരുന്ന മതില്‍ ഇടിഞ്ഞു വീണത്. സംസ്ഥാനത്ത് ശനി ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം എറണാകുളം വരെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യ തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്... 22/11/2025 & 23/11/2025: തെക്കന്‍ ആന്‍ഡമാന്‍ കടല്‍, അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കൂണ്‍ പാക്കറ്റ് വഴിത്തിരിവായി; സംസ്ഥാനത്തെ ആദ്യ പരിസ്ഥിതി സൗഹൃദ പാക്കേജിങ് ബ്രാന്‍ഡുമായി സഹോദരങ്ങള്‍
22/11/2025: ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
23/11/2025: ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
24/11/2025 & 25/11/2025 : തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ 24/11/2025നു മുന്‍പായി ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് നിര്‍ദേശിക്കുന്നു.
https://www.facebook.com/Malayalivartha






















