ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..

നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടലിൽ അയൽവാസികൾ . പാതിരാത്രിയോടെ കൊലപാതകം നടത്തിയ ശേഷം പുലർച്ചെ വരെ ചാക്കിനു വേണ്ടി അന്വേഷണം. ഒടുവിൽ ചാക്ക് ലഭിച്ചിട്ടും മൃതദേഹം അതിൽ കയറ്റി വലിച്ചു കൊണ്ടു പോകാൻ കഴിയാതിരുന്നതോടെ ആരോ തന്റെ വീട്ടുമുറ്റത്തു മൃതദേഹം കൊണ്ടിട്ടെന്ന നാട്യം. എന്നാൽ, വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും മൃതദേഹം വീട്ടിൽ നിന്നു പുറത്തേക്കു വലിച്ചിഴച്ചതിന്റെ രക്തപ്പാടും കണ്ടെത്തി പൊലീസ് ചോദ്യം
ചെയ്തതോടെ ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ കോന്തുരുത്തി പ്രതിഭ നഗർ കൊടിയന്തറ കെ.കെ ജോർജ് (61) കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടിലെത്തിച്ച സ്ത്രീയെ തർക്കത്തെ തുടർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ചാക്കിൽകെട്ടി ഉപേക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ ജോർജിനെ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ബിന്ദുവിനെ (43) പ്രതി വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കമ്പിപ്പാര കൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
മദ്യപിച്ചാൽ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ജോർജിനെ കൊലപാതകിയായി കണ്ടതിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ കോന്തുരുത്തിക്കാർ.മകളുടെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ജോർജിന്റെ ഭാര്യ പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് രാത്രി പത്തോടെ എറണാകുളം സൗത്തിൽനിന്ന് ലൈംഗിക തൊഴിലാളിയായ ബിന്ദുവിനെ ജോർജ് ഓട്ടോറിക്ഷയിൽ വീട്ടിലെത്തിച്ചത്. 500 രൂപ നൽകാമെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. വീട്ടിലെത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.
തുടർന്ന് ബിന്ദു ജോർജിനോട് 2000 രൂപ ആവശ്യപ്പെട്ടു. ഇതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ മദ്യലഹരിയിലായിരുന്ന ജോർജ് കമ്പിപ്പാരകൊണ്ട് ബിന്ദുവിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. രണ്ടാമത്തെയടിയിൽ ബിന്ദു തത്ക്ഷണം മരിച്ചു.കൊലയ്ക്ക് ശേഷം ചാക്കിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് ജോർജിന് വിനയായത്. പാലക്കാട് സ്വദേശിനി ബിന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. വഴിയിൽ തള്ളാനുള്ള ശ്രമത്തിനിടെ, മദ്യലഹരിയിലായിരുന്ന ജോർജ് ചാക്കിലാക്കിയ മൃതദേഹത്തിനരികെ ഇരുന്ന് ഉറങ്ങിപ്പോയതാണ് പിടിവീഴാൻ എളുപ്പമായത്. രാവിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതകർമ്മ സേനാംഗമാണ് ജോർജിനെ ദുരൂഹസാഹചര്യത്തിൽ കണ്ടത്. കൗൺസിലർ ബെൻസി ബെന്നി വിവരം സൗത്ത് പൊലീസിനെ അറിയിച്ചു.
https://www.facebook.com/Malayalivartha


























