ശബരിമലയിൽ മോദിയെ ഇറക്കാൻ ബിജെപി അദ്ധ്യക്ഷൻ..കരുക്കൾ നീക്കി തുടങ്ങി.. ശബരിമലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം...

ശബരിമലയിൽ കേന്ദ്രത്തെ ഇറക്കാൻ രാജീവ് ചന്ദ്രശേഖർ കരുക്കൾ നീക്കി തുടങ്ങി . ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയെയും അവിടെയെത്തുന്ന വിശ്വാസികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം. അക്കാര്യം നരേന്ദ്ര മോദിയോട് പറയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്നലെ പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.'
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാഷ്‌ട്രീയ നേതൃത്വമാണ്. പിണറായി വിജയൻ സർക്കാരിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. കേരളത്തിലെ മന്ത്രിമാർക്കും പങ്കുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. ഗുരുതര വീഴ്‌ചയുണ്ടായെന്ന് ഏതൊരു സാധാരണക്കാരനും മനസിലാകും. ഇക്കാര്യം കേന്ദ്ര ഏജൻസി അന്വേഷിക്കണം.30 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും പരിശോധിക്കണം.
സംസ്ഥാന സർക്കാരിന് കൊള്ള നടത്താൻ മാത്രമേ ആഗ്രഹമുള്ളൂ. ആരെയും ഒളിപ്പിക്കാൻ സർക്കാർ ശ്രമിക്കരുത്. ആരുടെയെങ്കിലും വീട്ടിൽ കയറി സ്വർണം എടുത്താലത് വീഴ്‌ചയാണോ കളവാണോയെന്ന് തർക്കിക്കേണ്ടതില്ല. സിപിഎം ചെയ്‌താൽ അത് വീഴ്ച, മറ്റുള്ളവർ ചെയ്‌താൽ അത് കളവ് എന്നതാണ് അവരുടെ സമീപനം. അത് ഇനി നടക്കില്ല'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.മറ്റൊരു ഗുരുതരമായിട്ടുള്ള വീഴ്ച കൂടി അന്വേഷണ സംഘം സംശയിക്കുന്നുണ്ട് . ശബരിമലയിലെ ദ്വാരപാല ശില്‍പ്പവും വാതിലും കട്ടളപടിയുടേയും വീഡിയോ അന്താരാഷ്ട്ര മാഫിയാ സംഘത്തിന് കിട്ടിയെന്ന സംശയം ശക്തം.
ക്ഷേത്ര നട അടച്ചിരുന്നപ്പോള്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ആരോ വീഡിയോയിലും ക്യാമറയിലും പകര്‍ത്തി. ഈ വീഡിയോയും ഫോട്ടോയും കാണിച്ചാണ് കട്ടളപടിയിലേയും ദ്വാരപാലക ശില്‍പ്പത്തിന്റേയും സ്വര്‍ണ്ണം പൂശാന്‍ സ്‌പോണസര്‍മാരെ അടക്കം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ അന്വേഷണം ദേവസ്വം ബോര്‍ഡിലെ ഫോട്ടോ ഗ്രാഫറിലേക്കും പോകും. ക്ഷേത്ര നട അടച്ചിരിക്കുമ്പോള്‍ ചിത്രമെടുക്കാന്‍ കഴിയുക ഈ വ്യക്തിയ്ക്ക് മാത്രമാണ്.
ദേവസ്വം പ്രസിഡന്റായിരിക്കെ പി എസ് പ്രശാന്ത് ഇതേ വ്യക്തിയെ സ്‌പോണ്‍സര്‍മാരുടെ കോ ഓര്‍ഡിനേഷനും ഏല്‍പ്പിച്ചു. ഇപ്പോഴത്തെ പി ആര്‍ ഒയ്ക്കും കോ ഓര്‍ഡിനേഷനില്‍ ചുമതല നല്‍കി. ഈ ഉത്തരവ് ഇപ്പോഴും അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















