ബാര്‍ കോഴ: അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്നു ചെന്നിത്തല, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നു

എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നു മാറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഉത്തരവു നല്‍കിയിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നു.വിജിലന്‍സിനെ മോശപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാര്‍ കോഴക്കേസിന്റെ അന്വേഷണ ചുമതല ജേക്കബ് തോമസിനു നല്‍കിയിട്ടില്ല.
നല്‍കാത്ത ചുമതലയില്‍നിന്ന് മാറ്റുന്നതെങ്ങനെയാണ്. വിന്‍സണ്‍ എം. പോളിനാണ് അന്വേഷണ ചുമതലയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാര്‍ കോഴക്കേസിന്റെ അന്വേഷണചുമതലയില്‍ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജേക്കബ് തോമസിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തെ വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി: ആര്‍. സുകേശനാണ് ബാര്‍ കോഴക്കേസ് അന്വേഷിച്ചിരുന്നത്.
ഈ കേസില്‍ മാണിക്കെതിരായ അതിവേഗ പരിശോധന, കേസ് റജിസ്റ്റര്‍ ചെയ്യല്‍ എന്നിവയെല്ലാം ജേക്കബ് തോമസും വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളും കൂടിയാലോചിച്ചാണു തീരുമാനിച്ചിരുന്നതെന്നും ജേക്കബ് തോമസിന് ഉടന്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതാണു മാറ്റത്തിനു കാരണമെന്നുമാണ് നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















