കൈവെട്ടു കേസ്: പത്തു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്

കൈവെട്ട് കേസില്‍ ശിക്ഷ വിധിച്ചു. 10 പ്രതികള്‍ക്കു എട്ടു വര്‍ഷം തടവും മൂന്നു പ്രതികള്‍ക്കു രണ്ടു വര്‍ഷം തടവുമാണു ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണു വിധി. കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലാണു വിധി. ഇന്റേണല്‍ പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദാപരമായ പരാമര്‍ശം ഉണ്ടെന്നാരോപിച്ചായിരുന്നു അധ്യാപകന്റെ കൈവെട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















