സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരെ തന്റെ കൈവശം തെളിവുണ്ടെന്നു ബിജു രാധാകൃഷ്ണന്‍

സരിത എസ്. നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധത്തിനു തന്റെ കൈവശം തെളിവുണ്ടെന്നു സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു മാധ്യമങ്ങളോടു ബിജു ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി തന്നെ കണ്ടിട്ടില്ലെന്നു പറയുന്നതു ശരിയല്ലെന്നും ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വച്ചു മുഖ്യമന്ത്രിയുമായി രണ്ടര മണിക്കൂര്‍ സംസാരിച്ചിട്ടുണ്ടെന്നും സോളാറുമായി ബന്ധപ്പെട്ടു മല്ലേരില്‍ ശ്രീധരന്‍ നായരുടേതുള്‍പ്പെടെ ആറു കേസുകളില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും ബിജു പറഞ്ഞു. നിരവധി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സരിതയുമായി ബന്ധമുണ്ടെന്നും ഇതിനു തന്റെ കൈവശം തെളിവുണ്ടെന്നും ഇതു കോടതിക്കു മുമ്പില്‍ ഹാജരാക്കുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















