കൈവെട്ടു കേസില്‍ പത്ത് പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ; മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ്

കേസില്‍ പ്രതികളായ പത്ത് പേര്‍ക്ക് എട്ട് വര്‍ഷത്തെ തടവാണ് കോടതി പ്രഖ്യാപിച്ചത്. മറ്റ് മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും ശിക്ഷ വിധിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകനായിരുന്ന പ്രഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരായി കണ്ടത്തെിയ 13 പേരുടെ ശിക്ഷയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി പ്രഖ്യാപിച്ചത്. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ വാദം കോടതി തള്ളി.
വിധി പുറത്തുവന്നതോടെ നിലവില്‍ ശിക്ഷ അനുഭവിച്ച പ്രതികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. രണ്ട് വര്‍ഷം തടവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് കോടതി വിധി വന്നതോടെ അടുത്ത ദിവസങ്ങളില്‍ തന്നെ പുറത്തിറങ്ങാന്‍ സാധിക്കും. വിചാരണാ കാലയളവില്‍ ജയിലില്‍ കിടന്നത് ശിക്ഷയായി കണക്കാക്കുമെന്നാണ് എന്‍ഐഎ കോടതിയുടെ വിധിയില്‍ പറയുന്നത്.
വിചാരണ നേരിട്ട 31 പേരില്‍ കോടതി കുറ്റക്കാരായി കണ്ടത്തെിയ ആലുവ ശ്രീമൂലനഗരം കളപ്പുരക്കല്‍ വീട്ടില്‍ ജമാല്‍ (44), കോതമംഗലം വെണ്ടുവഴി താണിമോളേല്‍ വീട്ടില്‍ ഷോബിന്‍ എന്ന കെ.എം. മുഹമ്മദ് ഷോബിന്‍ (28), അറക്കപ്പടി വെങ്ങോല വാരിയത്തുമുറി വീട്ടില്‍ ഷംസുദ്ദീന്‍ എന്ന ഷംസു (37), കോട്ടുവള്ളി വള്ളുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷെമി എന്ന ഷാനവാസ് (32), വാഴക്കുളം മനക്കമൂല കൈപ്പിള്ളി വീട്ടില്‍ കെ.എ. പരീത് (36), കുട്ടമംഗലം നെല്ലിമറ്റം കരയില്‍ വെള്ളിലാവുങ്കല്‍ വീട്ടില്‍ യൂനുസ് അലിയാര്‍ (34), ഇരമല്ലൂര്‍ പൂവത്തൂര്‍ ഭാഗത്ത് പരുത്തിക്കാട്ടുകുടി വീട്ടില്‍ ജാഫര്‍ (33), ഇരമല്ലൂര്‍ ചെറുവട്ടൂര്‍ കുരുമ്പാനംപാറ കുഴിതോട്ടില്‍ വീട്ടില്‍ കെ.കെ. അലി (34), കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പയില്‍ വീട്ടില്‍ അബ്ദുല്ലത്തീഫ് (44), കടുങ്ങല്ലൂര്‍ മുപ്പത്തടം എരമം അയ്യരുകുടി വീട്ടില്‍ ഷെജീര്‍ (32), ആലുവ കുഞ്ഞുണ്ണിക്കര കാപ്പൂരില്‍ കെ.ഇ. കാസിം (47), മുപ്പത്തടം ഏലൂക്കര തച്ചുവള്ളത്ത് ടി.എച്ച്. അന്‍വര്‍ സാദിഖ് (35), നെട്ടൂര്‍ മദ്‌റസപ്പറമ്പില്‍ റിയാസ് (33) എന്നിവരുടെ ശിക്ഷയാണ് പ്രത്യേക കോടതി ജഡ്ജി പി.ശശിധരന്‍ ഇന്ന് പ്രഖ്യാപിച്ചത്.
വിധി പ്രസ്താവത്തില്‍ പ്രതിഭാഗം വക്കീല്‍ ആശ്വാസം രേഖപ്പെടുത്തി. എന്നാല്‍, എട്ട് വര്‍ഷം തടവു ശിക്ഷ വിധിച്ചവര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം വക്കീല്‍ വ്യക്തമക്കിയിട്ടുണ്ട്. ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള മുഴുവന്‍ നടപടിക്രമങ്ങളും കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















