ഐ.ജി മുന്‍പും കോപ്പയടിക്ക് പിടിക്കപ്പെട്ടിരുന്നുവെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

എല്‍.എല്‍.എം പരീക്ഷയില്‍ കോപ്പയടിച്ച് പിടിക്കപ്പെട്ട തൃശൂര്‍ മേഖല ഐ.ജി ടി.ജെ ജോസ് മുന്‍പും കോപ്പിയടിക്ക് പിടിക്കപ്പെട്ടിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. ഐ.ജിയുടെ അടുത്ത സീറ്റിലിരുന്ന് പരീക്ഷയെഴുതിയ അഡ്വ.സന്തേവാഷ് പീറ്ററാണ് ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന കോണ്‍സ്റ്റിറ്റിയുഷന്‍ പേപ്പര്‍ പരീക്ഷയിലാണ് ഐ.ജി കോപ്പിയടിച്ചത്. ഇത് കയ്യോടെ പിടികൂടിയെങ്കിലൂം താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഐ.ജിക്കെതിരെ അന്ന് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതേ പേപ്പറിന് തന്നെ കോപ്പിയടിക്കവേയാണ് കഴിഞ്ഞ ദിവസം പിടിയിലായതെന്നും അഡ്വ. സന്തോഷ് പറഞ്ഞു. ഐ.ജിയുടെ കോപ്പിയടി വിവാദത്തില്‍ എ.ഡി.ജി.പിയും സര്‍വകലാശാലയും അന്വേഷണം തുടരുന്നതിനിടെയാണ് അഡ്വ. സന്തോഷിന്റെ വെളിപ്പെടുത്തല്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















