സ്ത്രീകളില്‍ മദ്യപാനം കൂടാന്‍ കാരണമെന്ത് ? സംസ്ഥാനത്ത് പുരുഷന്മാരില്‍ 31 ശതമാനം പേരും മദ്യപാനികള്‍, മൂന്ന് ശതമാനം പേര്‍ സ്ത്രീകള്‍

ബാറുകള്‍ പൂട്ടിയാലും യാതൊരു പ്രശ്‌നവുമില്ലെന്ന സമീപനമാണ് ഇന്ന് കേരളത്തില്‍. അതിന്റെ ഉത്തമ ഉദാഹരണമാണ് കേരളത്തിലെ സ്ത്രീകളില്‍ വര്‍ദ്ധിച്ച് വരുന്നു മദ്യപാനശീലം. ബാറുകള്‍ പൂട്ടിയാലും കുടിക്കേണ്ടത്് എവിടെ നിന്നെങ്കിലും വാങ്ങി കുടിക്കുമെന്ന രീതിയാണ് പലര്‍ക്കും ഇന്നുള്ളത്. ഇന്നലെയാണ് സായിലെ വിദ്യാര്‍ത്ഥികള്‍ മരിച്ച വാര്‍ത്ത പല മാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടികളില്‍ ചിലര്‍ ബിയര്‍ കുടിച്ചത് കണ്ടുപിടിച്ചതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കാന്‍ തുനിഞ്ഞതെന്നു അധിക്യതര്‍ പറഞ്ഞിരുന്നു.
പീഡനം മൂലമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ സംഭവത്തിലും മദ്യത്തിന്റെ പങ്ക് വ്യക്തമാണ്. എന്നാല്‍ ഇന്നത്തെ പുതു തലമുറയില്‍ പെണ്‍കുട്ടികളിലെ മദ്യപാനശീലം വര്‍ദ്ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാറുകള്‍ പൂട്ടി ബിവറേജിന്റെ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറന്ന് മദ്യപാനം സര്‍ക്കാര്‍ ചെലവിലാക്കുന്ന സര്‍ക്കാറിന് ഇനി അല്‍പമൊന്ന്് ആശ്വസിക്കാം. കാരണം, സംസ്ഥാനത്ത് പുരുഷന്മാരില്‍ 31 ശതമാനം പേരും നല്ല മദ്യപാനികളാണ്. വിശേഷങ്ങള്‍ക്കും മറ്റും പൂസാകുന്നവരുടേയും രഹസ്യമായി മദ്യപിക്കുന്നവരുടേയും കണക്കുകള്‍ ഇതില്‍ പെടില്ല.
സ്ത്രീകളില്‍ എന്ത് കൊണ്ടാണ് മദ്യപാനം വര്‍ദ്ധിക്കാന്‍ കാരണം എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. നിരവധി കാരണങ്ങളാണ് അതിന് മുന്നിലുള്ളത്. രഹസ്യമായി മദ്യപിക്കുന്നവരുടെ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. അമ്പതു ശതമാനത്തിനടുത്തു വരുമെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 31 ശതമാനം പുരുഷന്മാര്‍ സ്ഥിരം മദ്യപാനികളായപ്പോള്‍ സ്ത്രീകള്‍ മൂന്നു ശതമാനം പേര്‍ ഇതു ശീലമാക്കി കഴിഞ്ഞതായാണ് സൂചന. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയും രഹസ്യമായും മദ്യപിക്കുന്നവരുടെ കണക്കു നോക്കിയാല്‍ ഇതു വര്‍ദ്ധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.
ബാറുകള്‍ പൂട്ടിയ ശേഷം പുരുഷന്മാര്‍ മദ്യപാനം വീട്ടിലേക്കും തുറന്ന പറമ്പുകളിലേക്കു മാറ്റിയതു സ്ത്രീകളിലെ മദ്യപാനശീലം വര്‍ദ്ധിപ്പിക്കും. ബാറുകള്‍ പൂട്ടിയ ശേഷം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതു മൂലം വീര്യം കുറഞ്ഞ മദ്യം ലഭിക്കുന്നതും സ്ത്രീകളില്‍ മദ്യപാനം കൂട്ടുമെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നു. ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍(അഡിക്) ഇന്ത്യ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















