വിഷക്കായ കഴിച്ച് മരിച്ച സംഭവ: വിദ്യാര്‍ത്ഥികള്‍ക്ക് എയിംസ് ഡോക്ടര്‍മാരുടെ സഹായം ലഭ്യമാക്കുമെന്ന് സായി, ജീവനക്കാരുടെ ഭാഗത്തു നിന്നും വീഴ്ച്ച പറ്റിയോ എന്ന് പരിശോധിക്കും

സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി) യുടെ പുന്നമടയിലെ കേന്ദ്രത്തില്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സായി ഡയറക്ടര്‍ ജനറല്‍ ഐ. ശ്രീനിവാസ്. വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നാലു വിദ്യാര്‍ത്ഥികളില്‍ ഒരു വിദ്യാര്‍ത്ഥി ഇന്നലെ മരിച്ചിരുന്നു. മൂന്നുപേര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആലപ്പുഴ മെഡി കോളെജില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ശ്രീനിവാസ്. എയിംസിലെ ഡോക്ടര്‍മാരും ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ചര്‍ച്ച നടത്തി വേണ്ട ചികിത്സ തീരുമാനിക്കും. വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തിയിരുന്ന സായിയുടെ ആലപ്പുഴ പുന്നമടയിലെ തുഴച്ചില്‍ കേന്ദ്രം അദ്ദേഹം സന്ദര്‍ശിക്കും. പരിശീലകരില്‍ നിന്നും ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്നും കായികതാരങ്ങളില്‍ നിന്നും അദ്ദേഹം മൊഴി രേഖപ്പെടുത്തും. സായിയിലെ നജീവനക്കാരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെകില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















