തമിഴ്‌നാട് പ്ലസ്ടു: ഒന്നാംസ്ഥാനത്ത് മലയാളിമിടുക്കിയും

തമിഴ്‌നാട് പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ മലയാളിവിദ്യാര്‍ഥിനിയും. മലപ്പുറം ജില്ലയിലെ ഒലിപ്രംകടവ് സ്വദേശിനിയും മുഗപ്പയര്‍ വേലമ്മാള്‍ മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ സി.എസ്. ശ്രേഷയാണ് 1194 മാര്‍ക്കോടെ അഭിമാനനേട്ടം കുറിച്ചത്. തമിഴ് ഒന്നാംഭാഷയായി എടുത്തവര്‍ക്കുമാത്രം റാങ്ക് എന്ന നിയമം നിലനില്‍ക്കുന്നതിനാല്‍ റാങ്ക് പട്ടികയില്‍ ഇടംലഭിക്കില്ലെന്നത് നേട്ടത്തിന് ചെറിയ കയ്പായി. തമിഴ് ഒന്നാംഭാഷയായി പഠിച്ച് 1192 മാര്‍ക്ക് നേടിയവരാണ് റാങ്ക് പട്ടികയില്‍ ഒന്നാമത്.
ചെന്നൈ പാടിയില്‍ താമസിക്കുന്ന കെട്ടിടനിര്‍മാണകരാറുകാരന്‍ സ്വാമിക്കുട്ടിയുടെയും വേലമ്മാള്‍ വിദ്യാലയത്തിലെ അധ്യാപിക ശ്രീലതയുടെയും മകളാണ് ശ്രേഷ. സംസ്ഥാനത്തെ മൂന്നാമത്തെ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് ശ്രേഷ എസ്.എസ്.എല്‍.സി. ജയിച്ചത്. സഹോദരന്‍ സൂര്യ അതേ വിദ്യാലയത്തില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്ഥാനത്ത് 90.6 ശതമാനമാണ് ഇത്തവണ വിജയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















