കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. െ്രെഡവര്‍ മുരളീധരനാണ് (57) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മലയിന്‍കീഴ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ട് മണിക്ക് ഊരൂട്ടമ്പലം വലിയറത്തല തമ്പുരാന്‍ ശിവക്ഷേത്രത്തിനു സമീപത്തുവച്ചായിരുന്നു അപകടം. ഊരൂട്ടമ്പലത്തു നിന്ന് കിഴക്കേക്കോട്ടയിലേക്കു പോകുകയായിരുന്ന ബസും പാപ്പനംകോട് നിന്ന് ഊരൂട്ടമ്പലത്തേക്കു വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ പതിനാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആറുപേരെ മലയിന്‍കീഴ് ശാന്തിവിള സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ െ്രെഡവര്‍ ഇരുന്ന ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. ബസ് പൊളിച്ചാണ് െ്രെഡവര്‍മാരെ പുറത്തെടുത്തത്.
വാഹനങ്ങളുടെ കൂട്ടയിടിയും യാത്രക്കാരുടെ നിലവിളിയും കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അതുവഴി വന്ന വാഹനങ്ങളിലും ആംബുലന്‍സുകളിലും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















