ഇത് നിസാമല്ല എങ്കിലും... ജയിലില്‍ നിന്ന് ആഡംബരക്കാറില്‍ പാറശ്ശേരി ജോസിന് മകനോടൊപ്പം സുഖയാത്ര; അകമ്പടിയായി വാഹന വ്യൂഹവും

നിസാമിനെ കണ്ടാല്‍ ഓച്ചാനിച്ച് നില്‍ക്കുന്ന പോലീസുകാരെ നമ്മള്‍ കണ്ടതാണ്. കേസന്വേഷണത്തിന്റെ ഭാഗമായി നിസാമിനേയും കൊണ്ടുള്ള യാത്ര ആദ്യഘട്ടത്തില്‍ സുഖയാത്രയായി മാറിയിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ എല്ലാ സൗകര്യങ്ങളും വെട്ടിക്കുറയ്ക്കുകയായിരുന്നു. പിന്നീട് ബസിലും ട്രെയിനിലുമൊക്കെയായി യാത്ര.
സാധാരണ പ്രതികളേയും കൊണ്ട് ബസിലും ഓട്ടോയിലുമാണ് പൊലീസുകാരുടെ ജയിലിലേക്കുള്ള യാത്രകള്‍ നടത്തുന്നത്. എന്നാല്‍ കാശുള്ളവന് പലപ്പോഴും ഇതൊന്നും പ്രശ്‌നമില്ല. ഇടുക്കി സ്വദേശി പാറശ്ശേരി ജോസിനാണ് നിയമം കാറ്റില്‍പ്പറത്തി മകനോടൊപ്പം സുഖയാത്ര നടത്താന്‍ സാധിച്ചത്. നിസാമിന് പോലും ഈ സൗകര്യം ലഭിക്കാതിരുന്നപ്പോഴാണ് പാറശേരി ജോസിന്റെ സുഖയാത്ര.
വെള്ളിയാഴ്ചയായിരുന്നു സംഭവം. പാരമ്പര്യ വൈദ്യ ചികിത്സയുടെ മറവില്‍ ചികിത്സെക്കത്തിയ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്കാണ് ഇത്തരത്തില്‍ വിവിഐപി പരിഗണന ലഭിച്ചത്. ഇടുക്കി പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 29ന് ഇടുക്കി സ്വദേശി പാറശ്ശേരി ജോസ് (65)നെയാണ് ഇടുക്കി പൊലീസ് അറസ്റ്റ്‌ചെയ്തത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുംവഴി നാടകീയരംഗങ്ങള്‍ ഉണ്ടായത്.
പീഡനക്കേസില്‍പ്പെട്ട് മൂവാറ്റുപുഴ സബ്ജയിലില്‍ കഴിയുന്ന പ്രതിയെ ഇടുക്കി കോടതിയില്‍ എത്തിച്ചത് ആഡംബരക്കാറുകളുടെ അകമ്പടിയോടെ മറ്റൊരു ആഡംബരക്കാറിലായിരുന്നു. മൂവാറ്റുപുഴ ജയിലില്‍നിന്ന് പൊലീസുമൊത്ത് പ്രതിയുടെ മകന്റെ ഇന്നോവ കാറിലാണ് പ്രതി ഇടുക്കിയിലേക്ക് പുറപ്പെട്ടത്. കോടതി അടുക്കാറായപ്പോള്‍ ഈ കാറില്‍നിന്ന് ഇറങ്ങിയ പ്രതി മറ്റൊരു ആഡംബര ടാക്‌സിക്കാറില്‍ കയറിയാണ് കോടതി മുറ്റത്ത് എത്തിയത്. തുടര്‍ന്ന് കോടതിയിലെത്തിയ ജോസ്, നെഞ്ചുവേദനയാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞ ആശുപത്രിലുണ്ടായിരുന്ന സ്ത്രീകള്‍ ഇയാള്‍ക്കെതിരെ ശകാരവര്‍ഷം നടത്തി.
സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















