കോപ്പിയടി സംഭവം: റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കും, ഐജിയ്‌ക്കെതിരെ കേസേടുക്കാന്‍ നീക്കം, എഡിജിപിയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തീരുമാനം

ദിവസങ്ങള്‍ക്ക് മുമ്പാണ് തൃശൂര്‍ റേഞ്ച് ഐ.ജി: ടി.ജെ. ജോസ് കോപ്പിയടിച്ച വാര്‍ത്ത ലോകം അറിഞ്ഞത്. ഏറെ വിവാദം ഉണ്ടാക്കിയ സംഭവങ്ങളിലൊന്നാണ് ഐജിയുടെ കോപ്പിയടി സംഭവം. ഈ സംഭവത്തില്‍ ഒരാഴ്ചയ്ക്കകം ആഭ്യന്തര വകുപ്പിന് എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഢി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. സംഭവത്തില്‍ രഖകളിലും തെളിവുകളിലും പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ആവശ്യമെങ്കില്‍ ഐ.ജിയില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് അറിയുന്നത്.
പരീക്ഷ നടന്ന കളമശേരി സെന്റ് പോള്‍സ് കോളജിലും പരീക്ഷാ കണ്‍ട്രോളര്‍, ചുമതലയിലുണ്ടായിരുന്നവര്‍ എന്നിവരില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിലായി തെളിവെടുപ്പും മൊഴി ശേഖരണവും പൂര്‍ത്തിയാക്കി. എഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ജോസിനെതിരായ നടപടിയില്‍ ഡിജിപി തീരുമാനം എടുക്കും. സസ്‌പെന്‍ഷനിലുള്ള ഉദ്യോഗ്‌സഥനെതിരെ പൊലീസ് കേസുമെടുത്തേക്കും.
ഡെപ്യൂട്ടി രജിസ്ട്രാറുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാല്‍ തൃശൂരിലേക്കു വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ നടന്ന മൊഴിയെടുക്കല്‍ ഒന്നര മണിക്കൂര്‍ നീണ്ടു. നേരത്തെ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും സംഭവം നടന്ന ദിവസം ഉണ്ടായ കാര്യങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയ വിശദാംശങ്ങളും രജിസ്ട്രാര്‍ എ.ഡി.ജി.പിയെ ധരിപ്പിച്ചു. ഒരാഴ്ചയ്ക്കകം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എ.ഡി.ജി.പി. അറിയിച്ചിട്ടുണ്ട്. അതിനിടെ ടി.ജെ. ജോസിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി എത്തി.
ടി.ജെ. ജോസ് സ്ഥിരം കോപ്പിയടിക്കാരനെന്ന ആരോപണവുമായി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സന്തോഷ് പീറ്റര്‍ രംഗത്ത് എത്തിയതും ശ്രദ്ധേയമായിരുന്നു. ഐ.ജിയുടെ പൂര്‍വകാല കോപ്പിയടിക്ക് താന്‍ ദൃക്‌സാക്ഷിയാണെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു. 2014ല്‍ നടന്ന പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ് പരീക്ഷ കളമശേരി സെന്റ് പോള്‍സ് കോളജില്‍ എഴുതുന്നതിനിടെയാണ് ഐ.ജി: ടി.ജെ. ജോസ് കോപ്പിയടിക്കു പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















