ശ്രീവിദ്യയുടെ സ്വത്ത് കൈവശം വച്ച് ദുരുപയോഗം ചെയ്തു... ഗണേഷ് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ഒരിടവേളയ്ക്ക് ശേഷം ഗണേഷ് കുമാര്‍ ശ്രീവിദ്യാ സ്വത്ത് കേസ് വീണ്ടും പൊങ്ങി വന്നു. അന്തരിച്ച ചലച്ചിത്രനടി ശ്രീവിദ്യയുടെ പേരിലുള്ള സ്വത്ത് കൈവശംവച്ച് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാറിനെതിരേ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ശ്രീവിദ്യയുടെ സഹോദരന്‍ എം.എല്‍.വി. ശങ്കരരാമനോട് 22ന് ഹാജരായി മൊഴി നല്‍കാനും ലോകായുക്ത നിര്‍ദേശിച്ചു. പൊതു പ്രവര്‍ത്തകനായ എ.പി. രവീന്ദ്രനാഥന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ശങ്കരരാമനാണ് കേസിലെ പ്രധാന സാക്ഷി. ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീവിദ്യയുടെ സ്വത്ത് നടത്തിപ്പുകാരനായ ഗണേഷ് ഒസ്യത്തില്‍ നിര്‍ദേശങ്ങള്‍ തമസ്‌കരിക്കുന്നതായി ശങ്കരരാമന്‍ ആരോപിച്ചിരുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയിലെ ഗണേഷിന്റെ ഈ വീഴ്ചയാണ് ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നത്. ശ്രീവിദ്യയുടെ ഒസ്യത്തില്‍ പാവപ്പെട്ട കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്താന്‍ സംഗീത നൃത്ത അക്കാഡമി ഉണ്ടാക്കണമെന്നും സ്‌കോളര്‍ഷിപ്പു നല്‍കാനും നിര്‍ദേശമുണ്ട്.
സഹോദരനായ ശങ്കരരാമന്റെ രണ്ട് ആണ്‍കുട്ടികള്‍ക്ക് അഞ്ചുലക്ഷം വീതവും ശ്രീവിദ്യയുടെ സഹായികളായിരുന്ന സഹദേവനും സിദ്ധമ്മാളിനും ഒരുലക്ഷം വീതവും നല്‍കണമെന്നാണ് ഒസ്യത്തില്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















