എസ്എസ്എല്‍സി ഫലത്തിലെ അപാകത: എല്ലാ തലത്തിലും വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ എല്ലാ തലത്തിലും വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ പ്രാഥമിക അന്വേഷണത്തിലാണു വീഴ്ച കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ആര്‍ക്കുമെതിരേ നടപടിക്കു ശിപാര്‍ശയില്ല. സോഫ്റ്റ് വെയറില്‍ തകരാറുണ്ടായിരുന്നു. പരീക്ഷാ ഭവനിലും മൂല്യനിര്‍ണയ ക്യാമ്പിലും മാര്‍ക്കു രേഖപ്പെടുത്തിയതിലും വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഇതേ കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















