യുഡിഎഫ് മേഖലാ ജാഥകള്‍ നിശ്ചയിച്ച സമയത്തു തന്നെ നടത്തുമെന്നു വി.എം. സുധീരന്‍

യുഡിഎഫ് മേഖലാ ജാഥകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്നു കെപിസിസി പ്രഡിഡന്റ് വി.എം. സുധീരന്‍. മേഖലാ ജാഥകള്‍ മാറ്റണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 12നു യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജാഥയില്‍ പങ്കെടുക്കണമൊ എന്നതു ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നു കെ. എം. മാണി പ്രതികരിച്ചു. ബാര്‍ കോഴ അന്വേഷണത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വന്നശേഷം ജാഥ നടത്തിയാല്‍ മതിയെന്നാണു കേരള കോണ്‍ഗ്രസിന്റെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















