കലാഭവന്‍ മണി ആശുപത്രിയില്‍

സിനിമാതാരം കലാഭവന്‍ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇന്നുരാവിലെ മണി ചികിത്സ തേടിയത്. കൊച്ചി അമൃത ഹോസ്പിറ്റലില്‍ പരിശോധനക്കെത്തിയ മണിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നിര്‍മ്മാതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും കലാഭവന്‍ മണി വിലക്കിലാണ്. ഈ നില തുടര്‍ന്നാല്‍ സിനിമയില്‍ നിന്നും വിടപറയുമെന്ന് കലാഭവന്‍ മണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















