കായികതാരത്തിന്റെ ആത്മഹത്യ: ആലപ്പുഴ സായിസ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു

സായി ഹോസ്റ്റലില്‍ കായിക വിദ്യാര്‍ത്ഥി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലപ്പുഴയിലെ സായി സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു. കുട്ടികളുടെ ആവശ്യത്തെ തുടര്‍ന്ന് ഡയറക്ടര്‍ ജനറലാണ് നിര്‍ദേശം നല്‍കിയത്. അതേസമയം ഹോസ്റ്റലിന് അവധി നല്‍കിയിട്ടില്ല. പോലീസും ക്രൈംബ്രാഞ്ചും കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി കുട്ടികളില്‍ നിന്നും മൊഴിയെടുത്തിരുന്നു.
സംഭവത്തിന് പിന്നാലെ ഡയറക്ടര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചപ്പോഴാണ് കുട്ടികള്‍ അവധി ആവശ്യപ്പെട്ടത്. 30 ആണ്‍കുട്ടികളും 37 ?പെണ്‍കുട്ടികളും ഉള്‍പ്പെടെ മൊത്തം 67 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അതിനിടയില്‍ സംഭവത്തില്‍ കേന്ദ്ര കായികമന്ത്രാലയവും ഇടപെടുന്നതായും അന്വേഷണത്തിനായി മെഡിക്കല്‍ബോര്‍ഡിനെ നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















