രൂപേഷിന്റെ അറസ്റ്റ് പോലീസിന്റെ വിജയമെന്നു ചെന്നിത്തല

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അറസ്റ്റ് പോലീസിന്റെ വിജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകളുടെ വേരറക്കുന്നതുവരെ പോലീസ് നടപടി തുടരും. രൂപേഷ് ആയുധമെടുത്തുള്ള സമരം അവസാനിപ്പിക്കണമെന്നും സമാധാനത്തിന്റെ പാത പിന്തുടരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബാര്‍ കോഴക്കേസില്‍ എഡിജിപി ജേക്കബ് തോമസിന് അന്വേഷണ ചുമതലയില്ലെന്നും അദ്ദേഹത്തെ മറ്റുചുമതലകളില്‍ നിന്നൊഴിവാക്കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കെ.എം. മാണിയെ ചോദ്യം ചെയ്തതില്‍ അസ്വഭാവികതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















