മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളി പോലീസ് പിടിയില്‍

മാവോവാദി നേതാവും മലയാളിയുമായ മുരളി കണ്ണമ്പിള്ളി മഹാരാഷ്ട്രാ പോലീസിന്റെ പിടിയിലായി. എറണാകുളം ഇരുമ്പനം സ്വദേശിയാണ് മുരളി. പുണെയില്‍ വെച്ചാണ് മഹാരാഷ്ട്ര പോലീസ് ഇയാളെ പിടികൂടിയത്.
അടിയന്തിരാവസ്ഥക്കാലം മുതല്‍ തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് ഇദ്ദേഹം. കേരളരാഷ്ട്രീയത്തില്‍ രാജന്‍കേസ് കത്തിനിന്ന കാലത്ത് നക്‌സലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. രാജന്‍ പഠിച്ച കോഴിക്കോട് ആര്‍.ഇ.സി (എന്‍.ഐ.ടി) യില്‍ സി.പി.ഐ (എം.എല്‍) പ്രസ്ഥാനത്തിന്റെ മുഖ്യനേതാവായിരുന്നു. രാജന്റെ സഹപാഠിയായിരുന്ന മുരളി ഇടക്കുവെച്ച് പഠനമുപേക്ഷിച്ച് പൂര്‍ണമായും സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പങ്കാളിയായിരുന്നു.
കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ രണ്ടാം ഘട്ടത്തില്‍ സജീവസാന്നിധ്യമായിരുന്നു മുരളി കണ്ണമ്പിള്ളി. ഇതുവരെ പുറംലോകത്തുവരാതെ ഒളിവില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു അദ്ദേഹം.
എറണാകുളത്തെ കണ്ണമ്പിള്ളി കുടുംബാംഗമായ മുരളിയുടെ പിതാവ് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറായിരുന്നു. അതിനിടെ സഖാവ് എന്ന പേരില്‍ അറിയപ്പെടുന്ന സി.പി മൊയ്തീന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് വെച്ചാണ് ഇയാള്‍ പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















