ആറന്മുളയില് തറക്കല്ലിടാന്‍ മോദിയെത്തുമെന്നു കെജിഎസ്: അതു നടപ്പില്ലെന്ന് കേന്ദ്ര മന്ത്രി

ആറന്മുളയില് മോഡി എത്തുമെന്ന് കെജിഎസ് കാണാമെന്ന് കേന്ദ്രമന്ത്രി ജാവദേക്കര്‍. ആറന്‍മുള വിഷയത്തില്‍ തുറന്ന പോരിലേക്ക് കെജിഎസും കേന്ത്രമന്ത്രിയും. പ്രതിരോധവകുപ്പ് കേന്ദ്രവ്യോമയാനമന്ത്രാലയത്തിന് നല്‍കിയതായി പറയപ്പെടുന്ന കത്ത് സാങ്കേതികം മാത്രമാണെന്നും ആറന്മുള വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തറക്കല്ലിടുമെന്നും കെ.ജി.എസ് ഗ്രൂപ്പ് എം.ഡി. ജിജി ജോര്‍ജ്. പ്രതിരോധവകുപ്പ് വിമാനത്താവളത്തിന് അനുമതി നിഷേധിച്ചു കൊണ്ട് കത്തുനല്‍കിയെന്ന് മാദ്ധ്യമങ്ങളില്‍ കണ്ടുള്ള അറിവ് മാത്രമാണുള്ളത്. അതിന്റെ പകര്‍പ്പൊന്നും കെ.ജി.എസിന് കിട്ടിയിട്ടില്ല. അഥവാ അങ്ങനെ ഒരു കത്തുണ്ടെങ്കില്‍ തന്നെ അത് സാങ്കേതികം മാത്രമാണ്. വിമാനത്താവള പദ്ധതി നടപ്പാകണമെങ്കില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി അനുമതിയാണെന്നും കെജിസ് വിശദീകരിച്ചു
വിമാനത്താവള പദ്ധതിയുടെ മേല്‍നോട്ടം മോദി അധ്യക്ഷനായ പ്രൊജക്ട് മോണിട്ടറിങ് ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ചിന് ഡല്‍ഹിയില്‍ കേന്ദ്രവ്യോമയാനമന്ത്രാലയം വിളിച്ചു ചേര്‍ത്ത ഉന്നതാധികാര സമിതി അവലോകന യോഗത്തില്‍ ആറന്മുള പദ്ധതി പരിഗണിച്ചിരുന്നു. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയ കഴിഞ്ഞ മാസം വിളിച്ചു കൂട്ടിയ വിദഗ്ധസമിതി യോഗം ആറന്മുളയില്‍ വീണ്ടും പരിസ്ഥിതി പഠനം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്‍ പ്രകാരം വരുന്ന പഠന റിപ്പോര്‍ട്ടില്‍ ഉയരുന്ന തടസം പി.എം.ജി പരിഗണിച്ച് പരിഹരിക്കുമെന്നാണ് അവകാശ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിമാനത്താവളത്തിന് തറക്കല്ലിടുമെന്നാണ് കെജിഎസ് വിശദീകരിക്കുന്നത്.
പരിസ്ഥിതി അനുമതി ലഭിച്ചാല്‍ പിന്നെ എല്ലാ വകുപ്പുകളും ഓട്ടോമാറ്റിക് ആയി അവര്‍ക്കുള്ള അനുമതി നല്‍കും. പരിസ്ഥിതി അനുമതി റദ്ദാക്കുകയും പുതിയ പരിസ്ഥിതി പഠനം നടത്താന്‍ നിര്‍ദ്ദേശം വരികയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധമന്ത്രാലയം വ്യോമയാന മന്ത്രാലയത്തിന് ഒരു കത്തു നല്‍കിയതില്‍ അസ്വാഭാവികതയൊന്നുമില്ല എന്നും ജിജി ജോര്‍ജ് പറഞ്ഞു. പുതിയ പാരിസ്ഥിതിക പഠനത്തിന് ശേഷം അനുമതി ലഭിക്കുന്നതോടെ മറ്റുള്ള വകുപ്പുകളുടെയെല്ലാം അനുമതിക്ക് തടസമില്ല. ആദ്യം ഐ.എന്‍.എസ് ഗരുഡയുടെ പറക്കല്‍ മേഖലയിലാണ് റണ്‍വേ എന്ന കാരണത്താല്‍ പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. പിന്നീട് റണ്‍വേയില്‍ മാറ്റം വരുത്തിയതോടെ അനുമതി നല്‍കുകയും ചെയ്തുവെന്ന കാര്യം ജിജി ജോര്‍ജ് ഓര്‍മിപ്പിച്ചു.
അതിനിടെ വിമാനത്താളവത്തിന് എതിരെ ശക്തമായ നിലപാടുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത് വന്നു. എന്തുവന്നാലും ആറന്മുള വിമനത്താവളത്തിന് പാരിസ്ഥിതിക അനുമതി കിട്ടില്ലെന്നും ജാവദേക്കര്‍ കൊച്ചിയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















