സായില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നു: ഐ ശ്രീനിവാസ്

ആലപ്പുഴ സായില്‍ വിഷക്കായ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികള്‍ മാനസിക പീഡനം അനുഭവിച്ചിരുന്നതായി സായി ഡയറക്ടര്‍ ജനറല്‍ ഐ ശ്രീനിവാസ്. കായിക താരങ്ങളുടെ സുരക്ഷയ്ക്കായി ഹെല്‍പ്‌ലൈന്‍ തുടങ്ങുമെന്നും സായിയുടെ ഭാഗത്തു നിന്നും ബോധപൂര്‍വമായ അനാസ്ഥയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷം ഉള്ളില്‍ ചെന്ന് ചികിത്സയില്‍ കഴിയുന്ന സായിലെ മൂന്ന് പെണ്‍കുട്ടികളും അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനിടെ, സംഭവം വിവാദമായ സാഹചര്യത്തില്‍ സായി പരിശീലന കേന്ദ്രം ഒരാഴ്ചത്തേയ്ക്ക് അടച്ചു. വിദ്യാര്‍ത്ഥികളുടെ പരാതികളെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചത്.
പരിശീലകന്റെയും സീനിയര്‍ വിദ്യാര്‍ത്ഥികളുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സായ് കേന്ദ്രം സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















