മന്ത്രി ജയലക്ഷ്മിയുടെ വിവാഹം ഇന്ന്: മന്ത്രിമാരും നേതാക്കളും വയനാട്ടില്‍, നാടാകെ ആഘോഷത്തിമര്‍പ്പില്‍

യു.ഡി.എഫ്. മന്ത്രിസഭയിലെ ഏക വനിതാ എം.എല്‍.എയും പട്ടികവര്‍ഗ്ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാരുടെയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും പട ഇന്ന് വാളാട് പാലോട്ട് കുറിച്യ തറവാട്ടിലേക്കെത്തും. വിവാഹത്തില്‍ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ തന്നെ ജില്ലയിലെത്തി.
ബത്തേരിയില്‍ ഇന്നലെ നടന്ന സി.പി.എം. വയനാട്‌രക്ഷാമാര്‍ച്ചിന്റെ സമാപന യോഗത്തില്‍ പങ്കെടുത്തതിനു ശേഷം മാനന്തവാടി ഹസ്റ്റ്ഹൗസിലാണ് വി.എസ്. തങ്ങിയത്. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി. മോഹനന്റെ മകന്റെ വിവാഹത്തിലും വി.എസ്. പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല, കെ.പി.സി.സി. ഭാരവാഹികള്‍, വിവിധ രാഷ്ര്ടീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും വിവാഹ ചടങ്ങിനെത്തും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മര്‍ എം.എല്‍.എ. എന്നിവര്‍ വെള്ളിയാഴ്ച്ചയും, സി.പി.എം. സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, മന്ത്രി മഞ്ഞളാംകുഴി അലി, ഇ.പി. ജയരാജന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍, മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി., എം.എല്‍ എമാരായ കെ. അച്യുതന്‍, സി. മോയിന്‍കുട്ടി, മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം തുടങ്ങിയവര്‍ ഇന്നലെയും മന്ത്രിയുടെ വീട്ടിലെത്തി ആശംസകളര്‍പ്പിച്ച് മടങ്ങി. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിനോടനുബന്ധിച്ച് മിക്ക മന്ത്രിമാരും നാടുനീളെ ഉദ്ഘാടന ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















