ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ക്ക് മേല്‍ക്കൂര നിര്‍മിക്കാന്‍ വനംവകുപ്പ് ലക്ഷങ്ങള്‍ ചെലവിടുന്നു

27 വര്‍ഷമായി ഉപയോഗരഹിതമായി കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് മേല്‍ക്കൂര നിര്‍മിക്കാന്‍ വനംവകുപ്പ് ലക്ഷങ്ങള്‍ ചെലവിടുന്നു. താമരശ്ശേരി റേഞ്ച് ഓഫിസ് പരിധിയിലുള്ള നായരുകൊല്ലി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിനു കീഴിലെ ആനക്കാംപൊയില്‍ കല്ലോലി തോടിനു സമീപമുള്ള തേക്കിന്‍തോട്ടത്തിലാണു നിര്‍മാണം നടക്കുന്നത്. സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി 1993-ല്‍ 3 കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, നിര്‍മാണത്തിലെ അപാകത കാരണം കെട്ടിടങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ചോര്‍ന്നൊലിച്ചു.
ഈ കെട്ടിടങ്ങള്‍ 27 വര്‍ഷമായി ഉപയോഗിച്ചിട്ടില്ല. ജീര്‍ണിച്ച് ഉപയോഗശൂന്യമായ ഈ കെട്ടിടങ്ങള്‍ക്കു മേല്‍ക്കൂര നിര്‍മിക്കുന്നതിനു പിന്നില്‍ ധൂര്‍ത്തും അഴിമതിയും ഉണ്ടെന്നു സംഘടനകള്‍ ആരോപിച്ചു. ഏതാനും മാസം മുന്‍പ് ആനക്കാംപൊയിലില്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള വനം വെട്ടി നശിപ്പിച്ച് സാമൂഹിക വനവല്‍ക്കരണം നടത്താനുള്ള ശ്രമം വിവാദത്തിനിടയാക്കിയിരുന്നു.
എന്നാല്‍ കെട്ടിടത്തിനു ബലക്ഷയം ഇല്ലെന്ന് വിശദീകരിച്ച വനം വകുപ്പ് ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഒരുക്കാനാണു കെട്ടിടം നവീകരിക്കുന്നതെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha