തുലാവർഷം ഒക്‌ടോബർ 28 നു ആരംഭിക്കും.. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം കരയിൽ പ്രവേശിച്ചു..കേരളത്തിൽ ആശങ്ക ഇല്ല

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം കരയിൽ പ്രവേശിച്ചു. കേരളത്തെ ബാധിക്കില്ലെന്നും മുൻ ദിവസങ്ങളേക്കാൾ കേരളത്തിൽ മഴ കുറയും എന്നും കാലവർഷം അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പിൻവാങ്ങാനാണ് സാധ്യത എന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
കാലവർഷം ഒക്‌ടോബർ 28 ഓടെ പൂർണമായും പിൻവാങ്ങും. ഇതോടെ ഒക്‌ടോബർ 28 നു തന്നെ തുലാവർഷം ആരംഭിക്കാനുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. തുലാവർഷമഴ സാധാരണ രീതിയിൽ ലഭിക്കും
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട നിലയിൽ മഴ ലഭിച്ചു. മധ്യ-വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
ഒഡീഷ തീരത്തിനോട് ചേർന്ന് ഒരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഈ ന്യൂനമർദം കേരളത്തെ ബാധിക്കാൻ സാധ്യത ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വടക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരം എന്നിവിടങ്ങളിൽ അടുത്ത 12 മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.
തുലാവർഷത്തോട് അനുബന്ധിച്ച് ഇടിയും മിന്നലും ഉണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദേശമുണ്ട്
https://www.facebook.com/Malayalivartha