എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ എൻ സി പി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്റെ പേര് ഉൾപ്പെടെ ശുപാർശ ചെയ്തിരുന്നെങ്കിലും ദേശീയ നേതൃത്വം ശശീന്ദ്രനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ശശീന്ദ്രനടക്കം പറയുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ശശീന്ദ്രന് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി. മുക്കം മുഹമ്മദ് സ്ഥാനാർത്ഥിയാകാൻ അർഹനാണെന്നും എന്നാൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ശശീന്ദ്രൻ പ്രതികരിച്ചു. മുക്കം മുഹമ്മദിന്റെ ഭാഗത്തുനിന്നും മുന്നണിക്ക് ദോഷം ഉണ്ടാകുന്നത് ഒന്നും ഉണ്ടാവില്ല എന്നാണ് കരുതുന്നതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha






















