കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്തണമെന്ന് കോടതി...

കണ്ണൂർ എ.ഡി.എം ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ് . ഇത് നവീന്റെ കുടുംബത്തിന് നേരിയ ആശ്വാസവുമായി. ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് തലശ്ശേരി അഡിഷണൽ ജില്ല സെഷൻസ് കോടതിയുടെ ഉത്തരവ്.
മേയ് 30നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. കുറ്റപത്രത്തിലെ 13 വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. തുടരന്വേഷണം ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എ.സി. പി ടി.കെ.രത്നകുമാർ ഇപ്പോൾ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി സി.പി.എം കൗൺസിലറാണ്.
ഭരണകക്ഷിക്ക് ആനുകൂല്യം ചെയ്യാനാണ് അന്വേഷണം ദുർബലപ്പെടുത്തിയതെന്ന ഗുരുതര ആരോപണം ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ദിവ്യക്കും പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തനും തമ്മിലുള്ള ബിനാമി ബന്ധം അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളി. ആത്മഹത്യ പ്രേരണക്കേസിൽ ദിവ്യ ഏക പ്രതിയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha





















