Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞതൊന്നുമില്ല; ബിജെപിയുടെ ഉപമുഖ്യമന്ത്രി വാഗ്ദാനത്തിൽ വഴങ്ങാതെ ദളപതി വിജയ്: ടിവികെ-ബിജെപി ചർച്ചകൾ അവസാന ഘട്ടത്തിൽ...

16 MARCH 2026 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഇനി തമിഴ് നാട്ടില്‍ ഇനി ഇളയ ദളപതി വിജയ്‌യുടെ യുഗം. തമിഴ് നാട്ടില്‍ ഭരണം പിടിക്കാന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ ഒപ്പം കൂട്ടാന്‍ ബിജെപി പിന്നാലെ കൂടിയിരിക്കുന്നു. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി രണ്ടാം വര്‍ഷം തമിഴകം ഭരിക്കാനുള്ള നീക്കത്തിലാണ് തമിഴ് സിനിയുടെ പുതിയ ഇതിഹാസമായ ജോസഫ് വിജയ്. ബിജെപി ഉപമുഖ്യമന്ത്രിസ്ഥാനം വിജയ്‌യ്ക്ക് വാഗ്ദാനം ചെയ്‌തെങ്കിലും അതില്‍ വഴങ്ങാതെ മുഖ്യമന്ത്രി പദം പിടിക്കാനുള്ള കരുനീക്കത്തിലാണ് വിജയ്. എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയെ എങ്ങനെയും തറപറ്റിക്കാനുള്ള ബിജെപി -എഡിഎംകെ സഖ്യത്തിന്റെ പുതിയ തന്ത്രമാണ് സൂപ്പര്‍ സ്റ്റാ്ര്‍ വിജയ്‌യെ ഒപ്പം നിറുത്താനുള്ള നീക്കം.

ബിജെപി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് സഖ്യം തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വിജയ്ക്ക് തമിഴ് നാടിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രവുമല്ല സീറ്റ് വിഭജന ക്രമീകരണത്തിന്റെ ഭാഗമായി വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയ്ക്ക് 80 സീറ്റുകള്‍ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍, വോട്ട് വിഹിതത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും തമിഴ് നാട്ടില്‍ നൂറോളം മണ്ഡലങ്ങളില്‍ ഡിഎംകെയുടെ തോല്‍വിക്ക് വഴിതെളിച്ചേക്കാം. വിജയയ് യുടെ വരവോടെ അഞ്ചു മുതല്‍ ഏഴു വരെ ശതമാനം വോട്ടുകള്‍ക്ക് വ്യതിയാനമുണ്ടായാല്‍ സ്റ്റാലിന്റെ ഡിഎംകെയ്ക്ക് ഭരണം നഷ്ടപ്പെടാം. തമിഴ് നാട്ടില്‍ പത്തു ശതമാനം വരെ വോട്ടു പിടിക്കാനുള്ള കരുത്ത് നിലവില്‍ വിജയ് യുടെ പാര്‍ട്ടിക്കുണ്ടെന്നാണ് പൊതുവിലയിരുത്തല്‍.


വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പിന്തുണയുടെ ഒരു ചെറിയ പങ്ക് പോലും നിര്‍ണായക ഘടകമായി മാറിയേക്കാമെന്ന് പാര്‍ട്ടി തന്ത്രജ്ഞര്‍ വിശ്വസിക്കുന്നു. പല മണ്ഡലങ്ങളിലും രണ്ട് ശതമാനം വോട്ടുകള്‍ക്ക് പോലും വിജയത്തിന്റെ ദിശ മാറ്റാന്‍ കഴിയുമൈന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും ബിജെപിയും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, ബിജെപിയുമായുള്ള സഖ്യസാധ്യത വിജയ്‌യുടെ ഉപദേശകര്‍ക്കും ഒരു വിഭാഗം നേതാക്കള്‍ക്കും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ ഒരു പുതിയ ബദല്‍ വാഗ്ദാനം ചെയ്ത് രംഗപ്രവേശം ചെയ്ത വിജയ്‌യുടെ പ്രതിച്ഛായയെ ഇത്തരമൊരു സഖ്യം ബാധിക്കുമോ എന്നാണ് അവരുടെ ആശങ്ക. സ്വതന്ത്രമായ നിലപാടുകളുമായി രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന ടിവികെ ബിജെപി എന്ന ദേശീയ പാര്‍ട്ടിയുമായി ഇത്ര നേരത്തെ സഖ്യത്തില്‍ ഏര്‍പ്പെടുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കുമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു. മാത്രവുമല്ല കടുത്ത ദ്രാവിഡ വികാരം പുലര്‍ത്തുന്ന തമിഴര്‍ക്ക് വടക്കേ ഇന്ത്യയുടെ ആധിപത്യ പാര്‍ട്ടിയായ ബിജെപിയോടും ഹിന്ദി സംസാരിക്കുന്ന നേതാക്കളുടെ സഖ്യം ചേരുന്നതിനോട് എതിര്‍പ്പുണ്ട്.


വിജയിയുടെയും പ്രധാനലക്ഷ്യം മുഖ്യമന്ത്രി തമിഴ് നാടിന്റെ മുഖ്യമന്ത്രി കസേര തന്നെയാണ്. നിലവിലെ ചര്‍ച്ചയിലെ പ്രധാന വിഷയവും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ളതാണ്. തമിഴ്‌നാട്ടിലുടനീളമുള്ള വിജയ് ഫാന്‍സുകളുടെ വോട്ടിലാണ് ബി.ജെ.പി കണ്ണുവച്ചിരിക്കുന്നത്. എന്നാല്‍, തമിഴ്രാഷ്ട്രീയ രംഗത്ത് ടി.വി.കെയെ പുതിയ ബദലായി അവതരിപ്പിച്ചും സ്വതന്ത്ര പ്രതിഛായ ഉയര്‍ത്തിക്കാട്ടിയുമാണ് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അതിനാല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കാമെന്ന ആശങ്ക അണികള്‍ക്കിടയിലുണ്ട്.


വിവിധ മണ്ഡലങ്ങളില്‍ ടിവികെയുടെ ജയസാധ്യത വിലയിരുത്താന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ ബിജെപിയുമായ സഖ്യം വേണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം .234 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പ്രയാസമില്ലെങ്കിലും തിരഞ്ഞെടുപ്പുപ്രചാരണത്തിനുള്ള ഭാരിച്ച ചെലവ് താങ്ങാന്‍ ശേഷിയുള്ളവര്‍ കുറവാണെന്ന നേതാക്കള്‍ പറയുന്നു. ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥി ശരാശരി അഞ്ചുകോടി രൂപയെങ്കിലും ചെലവിടേണ്ടിവരും. വിജയ് യുടെ മുന്നേറ്റ സാധ്യതകള്‍ക്ക് ഏറ്റവും തിരിച്ചടിയായത് കഴിഞ്ഞ വര്‍ഷമുണ്ടായ കരൂര്‍ ദുരന്തമാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 27-ന് കരൂരില്‍ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ കേസില്‍ ഇതോടകം മൂന്നു തവണ സിബിഐ വിജയ്യെ ചോദ്യംചെയ്തിരുന്നു.


കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിലെ തുടര്‍നടപടികള്‍ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിജയ് സിബിഐക്ക് കത്തയച്ചിരിക്കുകയാണ്. ഇനി ചോദ്യം ചെയ്യല്‍ ആവശ്യമാണെങ്കില്‍ അത് ചെന്നൈയിലോ സംസ്ഥാനത്തെ മറ്റേതെങ്കിലും കേന്ദ്രങ്ങളിലോ വെച്ച് നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.നിയമം അനുസരിക്കുന്ന പൗരന്‍ എന്ന നിലയില്‍ അന്വേഷണവുമായി ഇതുവരെ പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തിരക്കുകള്‍ പരിഗണിച്ചാണ് ഈ അഭ്യര്‍ത്ഥനയെന്നും വിജയ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് തവണയാണ് വിജയ് ചോദ്യം ചെയ്യലിന് ഹാജരായത്.കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ചോദ്യം ചെയ്യലിന് ശേഷം രാത്രി തന്നെ വിജയ് ദല്‍ഹിയില്‍ നിന്ന് മടങ്ങി. വിജയ് 2024 ഫെബ്രുവരി രണ്ടിനാണ് പിറപ്പൊക്കും എല്ലാ ഉയിര്‍ക്കും അഥവാ ജന്മം കൊണ്ട് എല്ലാവരും തുല്യരാണ് എന്ന മുദ്രാവാക്യത്തോടെ തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി ആരംഭിച്ച് അതിന്റെ അധ്യക്ഷനായി രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (20 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (28 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (34 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (58 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends