ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..

അതിക്രൂരമായ കൊലപാതകം . ചായ ചോദിച്ചിട്ട് നൽകാത്തതിന് മുപ്പതുകാരിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു.മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിതയാണ് മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് പൊലീസ് പിടിയിലായ ശാന്ത പൊലീസിനോട് പറഞ്ഞു. രജിതയുടെ മക്കൾ നോക്കിനിൽക്കെയാണ് കത്തികൊണ്ടു പലവട്ടം വെട്ടിയത്.
ഇന്നു രാവിലെയാണു സംഭവം. കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രജിതയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.ഭർതൃമാതാവായ ശാന്ത (72) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം.പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം.
രജിലയുടെ ശരീരത്തിൽ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. രജിലയെ മക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, വീട്ടിൽവെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. രജിലയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്.രജിലയുടെ ഭർത്താവ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് അമ്മായിയമ്മ ഈ കൊടുംകുറ്റകൃത്യം നടന്നത്. സംഭവം നടക്കുമ്പോൾ രജിലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha






















