രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടൻ രമേഷ് പിഷാരടി മൽസരിക്കും. ദീർഘനാളത്തെ ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് ജില്ലയിലെ പ്രമുഖ നേതാക്കൾ പിഷാരടിയുടെ പേരിൽ ഐക്യകണ്ഠേന തീരുമാനമെടുത്തത്. സ്ഥാനാർഥി പട്ടികയിൽ ആദ്യം ഉയർന്നുകേട്ട രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായ സാഹചര്യത്തിലാണ് ജനപ്രിയ മുഖമായ പിഷാരടിയെ രംഗത്തിറക്കാൻ ഷാഫി പറമ്പിൽ പക്ഷം സമ്മർദം ചെലുത്തിയത്.
പുറത്തുനിന്നുള്ള സ്ഥാനാർഥിയെന്ന നിലയിൽ ചില നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ബിജെപിയുടെ മുന്നേറ്റം തടയാൻ പിഷാരടിക്ക് കഴിയുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. ഡൽഹിയിൽ ഇന്ന് ചേരുന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ചെങ്ങന്നൂരിൽ മറിയ ഉമ്മൻ ഉൾപ്പെടെയുള്ളവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha






















