Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തലതല്ലാന്‍ ആരുമില്ല... ശിവശങ്കറിനെ ജയിലില്‍ കിടത്താതിരിക്കാനായി അവസാന അങ്കവും പയറ്റി വേണ്ടപ്പെട്ടവര്‍; ശിവശങ്കറിന് ജാമ്യം ലഭിക്കുമെന്ന് തോന്നിച്ച നിമിഷം; ഒന്നൊന്നര തെളിവുമായി ഇഡി കോടതിയില്‍ ആഞ്ഞടിച്ചതോടെ ശിവശങ്കറിന് ജയില്‍ തന്നെ ശരണം

13 NOVEMBER 2020 08:18 AM IST
മലയാളി വാര്‍ത്ത

ഒരു സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ഇങ്ങനെയൊരു ദുര്യോഗം ഉണ്ടാകുമെന്ന് ആരും കരുതിയില്ല. എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സികള്‍ മാറി മാറി മാരത്തോണായാണ് ചോദ്യം ചെയ്തത്. അപ്പോഴെല്ലാം സ്വപ്നയുടെ തലയില്‍ കെട്ടിവച്ച് നൈസായി ശിവശങ്കര്‍ ഊരുകയായിരുന്നു. എന്നാല്‍ ഇഡിയും കസ്റ്റംസും കുരുക്ക് മുറുക്കിയപ്പോള്‍ ശിവശങ്കറിനെതിരെ വലിയ തെളിവുകള്‍ ലഭിച്ചു. ഇതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യം അഭിനയിച്ച് ഭാര്യയുടെ ആശുപത്രിയില്‍ മുങ്ങുകയായിരുന്നു. അവിടന്ന് മെഡിക്കല്‍ കോളേജിലേക്കും പിന്നീട് ആയുര്‍വേദ ആശുപത്രിയിലേക്കും മുങ്ങി. എന്നാല്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഇഡി പിടികൂടി.

ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ശിവശങ്കറിന് എങ്ങനേയും ജാമ്യം ലഭിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പലപ്പോഴും ശിവശങ്കറിന് ജാമ്യം ലഭിക്കുമെന്ന് തന്നെ തോന്നിപ്പോയി. എന്നാല്‍ സ്വര്‍ണക്കടത്തിലും കോഴയിലും യഥാര്‍ത്ഥ മുഖം ശിവശങ്കര്‍യെന്ന് ഇഡി സ്ഥാപിച്ചു. സ്വപ്ന മുഖംമൂടി മാത്രമെന്ന് ഇ.ഡി. വ്യക്തമാക്കിയതോടെ കുരുക്ക് മുറുകി.

നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ നവംബര്‍ 26 വരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് സമീപത്തെ ബോസ്റ്റല്‍ സ്‌കൂളിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. റിമാന്‍ഡ് കാലയളവിലും നടുവേദനയ്ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റിലായത്.

ശിവശങ്കര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇതേ കോടതി നവംബര്‍ 17ന് വിധി പറയും. സ്വര്‍ണക്കടത്തിനു പുറമേ, ലൈഫ് മിഷനടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളിലെ കോഴ ഇടപാടുകളില്‍ സ്വപ്‌നാ സുരേഷ് മുഖംമൂടിയാണെന്നും ശിവശങ്കറാണ് യഥാര്‍ത്ഥ മുഖമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി വാദിച്ചു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതിനായി വാട്ട്‌സ് അപ്പ് സന്ദേശമടക്കമുള്ള തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കി. ഇതിലെ വിവരങ്ങള്‍ ജാമ്യാപേക്ഷയുടെ വിധിയില്‍ രേഖപ്പെടുത്തരുതെന്ന് ഇ.ഡി അപേക്ഷിച്ചിട്ടുണ്ട്. കോടതി മുറിയിലെ വാദത്തിനൊപ്പം ഇ.ഡിക്കുവേണ്ടി അഡി.സൊളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വാദിച്ചു.

ശിവശങ്കറിന്റെ അറിവോടെയാണ് സ്വര്‍ണക്കടത്തെന്ന് സ്വപ്ന സമ്മതിച്ചതായി ഇഡി വാദിച്ചു. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപങ്കാളിയും ബുദ്ധി കേന്ദ്രവുമാണ് ശിവശങ്കര്‍. സ്വപ്നയുടെ ലോക്കറിലെ കള്ളപ്പണം ശിവശങ്കറിന്റേതാണ്. ലോക്കറില്‍ കണ്ടത് ശിവശങ്കറിനു ലഭിച്ച കോഴലൈഫ് മിഷന്‍ കോഴ ഇടപാടില്‍ പങ്കുണ്ട്. കെ. ഫോണ്‍ പദ്ധതിയിലും ക്രമക്കേടുണ്ടാകാം. രണ്ടു ലോക്കര്‍ ഉണ്ടായിരിക്കേ, മൂന്നാമതൊന്ന് എടുക്കാന്‍ സ്വപ്നയെ നിര്‍ബന്ധിച്ചത് കള്ളപ്പണം ഒളിപ്പിക്കാനുമെന്നാണ് ഇഡി പറഞ്ഞത്.

മതിയായ തെളിവുകളില്ലെന്നായിരുന്നു ശിവശങ്കറിന്റെ വാദം. കെ. ഫോണ്‍, സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ശിവശങ്കറിന് പങ്കില്ല. നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്ന് പറയുന്ന ഇ.ഡി ഏത് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് വെളിപ്പെടുത്തുന്നില്ല. കാള്‍ ഡേറ്റ രേഖകളോ മൊഴികളോ പരിശോധിച്ചിട്ടില്ല. ഇ.ഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണ്. പിടിച്ചെടുത്ത പണം ശിവശങ്കറിനുള്ള കോഴയാണെന്ന് എട്ടു തവണ മൊഴിയെടുത്തപ്പോഴും സ്വപ്ന പറഞ്ഞില്ല. ഇപ്പോഴാണ് ആരോപണം ഉയര്‍ത്തുന്നതെന്നുമാണ് ശിവശങ്കറിന് വേണ്ടി വാദിച്ചത്. ഇതിനെ ഇഡി പൊളിച്ചടുക്കിയതോടെയാണ് ജാമ്യം വീണ്ടും അനിശ്ചിതത്വത്തിലായത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (18 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (19 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (27 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends