Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്റാർട്ടിക്കയിലെ "രക്ത വെള്ളച്ചാട്ടം" അഥവാ "ബ്ലഡ് ഫാൾസ്"..കാഴ്ചയിൽ നല്ല ചുവന്ന രക്തം പോലെ തോന്നിക്കുന്ന ഒരു പ്രതിഭാസമാണിത്..പിന്നിലെ രഹസ്യം കണ്ടെത്തി..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ചൈനയുടെ അഹങ്കാരം തീർക്കും..ഇന്ത്യ റഷ്യയിൽ നിന്നും എസ്. യു 57 വാങ്ങുന്നു..പാകിസ്താനുമായി കൈകോർത്ത് ചൈന നടത്തുന്ന നെറികെട്ട കളികൾക്ക് അറുതിവരുത്താനുള്ള തീരുമാനമാണ്..


അമേരിക്കയെ അടിച്ചിട്ട് ചെകുത്താൻ 'കൊടുങ്കാറ്റ്'..മേഖലകൾ അതിശക്തമായ ശീത കൊടുങ്കാറ്റിന്റെ പിടിയിലാണ്.. സുപ്രധാന പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു..അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു..

രാഷ്ട്രീയം വിടുമോ? പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതം പി. ജയരാജന്‍ അവസാനിപ്പിക്കുന്നുവെന്ന് സൂചന; പി. ജയരാജന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ തീരുമാനം ശക്തമാകുന്നു

07 JANUARY 2021 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

'ഹെൽത്തി റമസാൻ': സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ 

സങ്കടക്കാഴ്ചയായി... ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി... നിയമസഭയില്‍ താന്‍ വായിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...

ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..

സങ്കടക്കാഴ്ചയായി... വീട്ടിലേക്ക് മത്സ്യം വാങ്ങാനായി പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് തീരുമാനമെന്നറിയുന്നു. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതം അദ്ദേഹം അവസാനിപ്പിക്കുന്നത് സി പി എമ്മിനോട് വിയോജിച്ചുകൊണ്ടാണ്. ഒരു കാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ആകുമെന്ന് കരുതിയിരുന്ന ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ കുറ്റിയടിച്ചത് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളാണെന്ന് ജയരാജന്റെ ആരാധകര്‍ വിശ്വസിക്കുന്നു.

2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് പി. ജയരാജന് ഹൈക്കോടതിയില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം വിധി വരുന്നതു വരെയും കരുതിയിരുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് വടകരയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയതോടെ നിരാശനായി മാറിയ ജയരാജന്‍ സാന്ത്വന ചികിത്സാ രംഗത്ത് സജീവമായിരുന്നു.

കതിരൂര്‍ മനോജ് വധ കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും സിബിഐ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയതില്‍ അപാകതയില്ലെന്നുമുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഇത് ജയരാജന് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

യുഎപിഎ ചുമത്താന്‍ അനുമതി നല്‍കേണ്ടത് കേന്ദ്രമല്ല സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ പ്രധാന പരാതി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനും അനുമതി നല്‍കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ സ്വദേശി പി.ഐ. മധുസൂദനന്‍, തലശ്ശേരി സ്വദേശികളായ റിജേഷ്, മഹേഷ്, സുനില്‍ കുമാര്‍, കതിരൂര്‍ സ്വദേശി വി.പി. സജിലേഷ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗൂഢാലോചനക്കേസില്‍ 20 മുതല്‍ 25 വരെ പ്രതികളാണിവര്‍. ജയരാജന്‍ കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ്.

2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ഭാരവാഹിയായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. 2017 ഓഗസ്റ്റ് 29ന് സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് പി. ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 99 ഓഗസ്റ്റ് 25 ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട കതിരൂര്‍ മനോജ്.

കണ്ണൂര്‍ സി പി എമ്മില്‍ സജീവസാനിധ്യമായിരുന്ന പി. ജയരാജന്‍ കഴിഞ്ഞ കുറെ നാളുകളായി നിശബ്ദനായിരുന്നു. എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായതോടെയാണ് ഇത് സംഭവിച്ചത്. സംസ്ഥാന സമിതി അംഗമാണ് ജയരാജന്‍. എന്നാല്‍ സംസ്ഥാന സമിതിക്കായി ജയരാജന്‍ തിരുവനന്തപുരത്ത് വരുന്നതും കുറഞ്ഞു. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ കണ്ണൂരില്‍ ജയരാജന്‍ സജീവമാകേണ്ടതാണ്. എന്നാല്‍ അതിലൊന്നും അദ്ദേഹം താത്പര്യം കാണിക്കുന്നില്ല. കടുത്ത കാലത്ത് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നേതാക്കളുടെ മക്കളെ കുറിച്ച് നടത്തിയ വിവാദം പരാമര്‍ശം ജയരാജന് എതിരെയുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

2016 ല്‍ പിണറായി വിജയനെതിരെ നടത്തിയ പ്രസംഗമാണ് ജയരാജന്റെ കണ്ണൂര്‍ ആധിപത്യത്തിന് ഒടുക്കം കുറിച്ചത് . പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ വരാന്തയിലാണ് മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെതിരെ ജയരാജന്‍ പ്രസംഗിച്ചത്. അങ്ങനെ പിണറായിയുടെ നല്ല പുസ്തകത്തില്‍ നിന്നും ജയരാജന്‍ പുറത്തായി.

വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തലശേരി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ജയരാജന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ സാക്ഷാല്‍ കോടിയേരിയെ രംഗത്തിറക്കി ജയരാജനെ വെട്ടാനാണ് പിണറായിയുടെ അടവ്. കോടതിവിധി തിരിച്ചടിയായതോടെ ആ അധ്യായവും തടഞ്ഞു.

വ്യക്തി പൂജാ വിവാദത്തിന് ശേഷമാണ് പി. ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. വ്യക്തി പൂജാ ജയരാജനെ കുരുക്കാനായി ചിലര്‍ സൃഷ്ടിച്ച വിവാദമായിരുന്നു എന്ന് സി പി എം നേതാക്കള്‍ അടക്കം പറയുന്നുണ്ട്. ഏതായാലും ഇനി കളത്തില്‍ ജയരാജന്‍ ഇല്ല. സിപിഎം ഔദ്യോഗിക സംവിധാനത്തിന് ഇതോടെ സമാധാനമായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞിൽ നിന്നൊഴുകുന്ന രക്തം ;  (1 hour ago)

സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ   (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും...  (2 hours ago)

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...  (2 hours ago)

സ്ട്രോബെറി ഫെസ്റ്റിവൽ 2026 ഫെബ്രുവരി 25 മുതൽ 28 വരെ  (2 hours ago)

കേരളത്തിൻ്റെ പേര് മാറ്റി  (2 hours ago)

നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് ചെന്നൈ തുറമുഖത്ത് 27ന് കമ്മിഷൻ ചെയ്യും  (2 hours ago)

വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.  (3 hours ago)

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി  (3 hours ago)

ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക്  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി  (3 hours ago)

ട്രെയിൻ പണിമുടക്കിയോടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു  (3 hours ago)

ഭൂരഹിതരായ ഭവനരഹിതർക്കുവേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും ഭൂരഹിതരായ നാലു ലക്ഷത്തോളം പേർക്ക് ഇനിയും വീട് ലഭിച്ചിട്ടില്ല; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പാകിസ്താൻ മാളത്തിലൊളിക്കുമെന്ന് ഉറപ്പാണ്.  (4 hours ago)

Malayali Vartha Recommends