മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.രാമചന്ദ്രന്‍ മാസറ്റുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.രാമചന്ദ്രന്‍ മാസറ്റുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു രാമചന്ദ്രന്‍ മാസ്റ്ററുടെ അന്ത്യം. 78 വയസായിരുന്നു. വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി കോഴിക്കോട് കക്കോടിയില്‍ താമസിച്ച് വരികയായിരുന്നു.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എ. കെ ആന്റണി മന്ത്രിസഭയിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായിരുന്നു. ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു.
27 വര്‍ഷക്കാലം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. എ.ഐ.സി.സി അംഗവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
"
https://www.facebook.com/Malayalivartha
























