Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്റാർട്ടിക്കയിലെ "രക്ത വെള്ളച്ചാട്ടം" അഥവാ "ബ്ലഡ് ഫാൾസ്"..കാഴ്ചയിൽ നല്ല ചുവന്ന രക്തം പോലെ തോന്നിക്കുന്ന ഒരു പ്രതിഭാസമാണിത്..പിന്നിലെ രഹസ്യം കണ്ടെത്തി..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ചൈനയുടെ അഹങ്കാരം തീർക്കും..ഇന്ത്യ റഷ്യയിൽ നിന്നും എസ്. യു 57 വാങ്ങുന്നു..പാകിസ്താനുമായി കൈകോർത്ത് ചൈന നടത്തുന്ന നെറികെട്ട കളികൾക്ക് അറുതിവരുത്താനുള്ള തീരുമാനമാണ്..


അമേരിക്കയെ അടിച്ചിട്ട് ചെകുത്താൻ 'കൊടുങ്കാറ്റ്'..മേഖലകൾ അതിശക്തമായ ശീത കൊടുങ്കാറ്റിന്റെ പിടിയിലാണ്.. സുപ്രധാന പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു..അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു..

ശ്രീരാമകൃഷ്ണന്റെ അയ്യപ്പനെ  തുക്കുന്നത് എന്തിന്? അതൊരു വലിയ രഹസ്യം  പക്ഷേ തന്ത്രം പാളി  ഇടപ്പെട്ട് ജുഡീഷ്യറി

07 JANUARY 2021 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

'ഹെൽത്തി റമസാൻ': സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ 

സങ്കടക്കാഴ്ചയായി... ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി... നിയമസഭയില്‍ താന്‍ വായിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...

ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..

സങ്കടക്കാഴ്ചയായി... വീട്ടിലേക്ക് മത്സ്യം വാങ്ങാനായി പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.

ശ്രീരാമകൃഷ്ണനെ കിട്ടിയില്ലെങ്കിൽ അയ്യപ്പനെയെങ്കിലും കിട്ടണമെന്ന ആവശ്യം നിയമസഭാ സ്പീക്കർ നിരസിച്ച സാഹചര്യത്തിൽ കസ്റ്റംസിന് മുന്നിൽ മറ്റ് വഴികളില്ലാതായി. ഫലത്തിൽ സി.എം രവിന്ദ്രന്റെ അവസ്ഥയിലായിരിക്കുകയാണ് അയ്യപ്പനും.

അയ്യപ്പനെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നീക്കത്തിന് തടയിട്ടത് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഓഫീസ് തന്നെയാണ്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കുന്ന കത്ത് നിയമസഭ സെക്രട്ടറി കസ്റ്റംസിന് നൽകി.നിയമസഭാ സെക്രട്ടറി ജില്ലാ ജഡ്ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.

സ്പീക്കറുടെ ഓഫീസ് ഭരണഘടനാപരമായ സംരക്ഷണമുള്ള സ്ഥലമാണ്. അവിടം കസ്റ്റംസിനും ഇഡിക്ക് കയറി നിരങ്ങാനുള്ളതല്ലെന്നാണ് ജില്ലാ ജഡ്ജിയായ നിയമസഭാ സെക്രട്ടറി നൽകിയിരിക്കുന്ന നിയമോപദേശം.

കസ്റ്റംസിന്റെ കൈയിലാകട്ടെ സ്പീക്കർക്കെതിരെയാ അയ്യപ്പനെതിരെയോ പറയത്തക്ക തെളിവൊന്നുമില്ലെന്നാണ് റിപ്പോർട്ട്.അയ്യപ്പൻ സ്പീക്കറെ അനുഗമിക്കാറുള്ള വ്യക്തി മാത്രമാണ്. അദ്ദേഹത്തിന് നിയമസഭാ സെക്രട്ടേറിയറ്റിൽ പറയത്തക്ക സ്വാധീനമൊന്നുമില്ല.കസ്റ്റംസിന്റെ കൈയിലുള്ളത് പ്രതികളുടെ മൊഴി മാത്രമാണ്. ഒരു പ്രതിയുടെ മൊഴി വിശ്വസിച്ച് സ്പീക്കറെ ചോദ്യം ചെയ്യാൻ കഴിയില്ല. മൊഴിയും യാഥാർത്ഥ്യവും തമ്മിൽ കണക്റ്റ് ചെയ്യാനുള്ള ലിങ്ക് ഉദ്യോഗസ്ഥരുടെ കൈയിലില്ല. അപ്പോൾ അയ്യപ്പനെ ചോദ്യം ചെയ്ത് അതിൽ നിന്ന് എന്തെങ്കിലും കിട്ടുമോ എന്നാണ് കസ്റ്റംസ് നോക്കുന്നത്. എന്നാൽ ഇത് രാഷ്ട്രീയം കാണുകയാണ് സിപിഎം.

 

അയ്യപ്പനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് രണ്ടാമത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിയമസഭ തിരക്ക് കാരണം വരാൻ കഴിയില്ല എന്നായിരുന്നു അയ്യപ്പൻ മറുപടി നൽകിയത്. ബുധനാഴ്ച വൈകുന്നേരമാണ് നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ കസ്റ്റംസിന് കത്തു നൽകിയത്. അയ്യപ്പനെ ചോദ്യം ചെയ്യുന്നത് പ്രതിരോധിക്കുന്ന വിധത്തിലാണ് നിയമസഭാ സെക്രട്ടറിയുടെ കത്ത്. അതിനുള്ള ജുഡീഷ്യൽ അധികാരം നിയമസഭാ സെക്രട്ടറിക്കുണ്ട്.

സ്പീക്കർക്ക് പരമാധികാരമുള്ള വിഷയങ്ങളുണ്ട്. അതിനാൽ നിയമസഭ സെക്രട്ടേറിയേറ്റിന്റെ പരിധിയിൽ വരുന്ന ഒരാളെ ചോദ്യം ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം ഓർമിപ്പിച്ചു കൊണ്ടാണ് കത്ത് നൽകിയിരിക്കുന്നത്. നിയമസഭ സെക്രട്ടേറിയറ്റിന്റെ പരിധിയിൽ വരുന്നയാളാണ് അയ്യപ്പൻ. നിയമസഭയോട് കളിച്ചാൽ കസ്റ്റംസിന്റെ കളി പാളും.


എന്നാൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിനെയും പൂർണമായും സംരക്ഷിക്കാൻ സി പി എം തീരുമാനിച്ചു . പാർട്ടി ആക്റ്റിംഗ് സെക്രട്ടറി എ. വിജയരാഘവനാണ് പാർട്ടി നിലപാട് സ്പീക്കർ ശ്രീരാമകൃഷ്ണന് കൈമാറിയത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിർദ്ദേശാനുസരണമാണ് നടപടിയെന്ന് മനസിലാക്കുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങൾ സ്പീക്കർ സ്വയം പത്രസമ്മേളനം നടത്തി പറഞ്ഞിട്ടുണ്ട്. തന്റെ നിലപാട് പറയാൻ പാർട്ടി തന്നെയാണ് സ്പീകർക്ക് നിർദ്ദേശം നൽകിയത്.

സ്പീക്കറെയെന്നല്ല ആരോപണത്തിൽ അകപ്പെടുന്ന ആരെയും പാർട്ടി കൈവിടില്ല. അന്വേഷണ ഏജൻസികൾ അതിരുകടന്നാൽ കേന്ദ്ര സർക്കാരിനെ ഇടപെടുവിക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ട്.

ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി വിയുമെല്ലാം എല്ലാമായി സർക്കാരിന്റെ യശസ് ഉയർത്തിയ വ്യക്തിയാണ് സ്പീക്കർ.അദ്ദേഹം പിണറായിയുടെ വിശ്വസ്തനാണ്. പ്രവാസികളുടെ ക്ഷേമത്തിനായി കൊണ്ട് വന്ന കേരള സഭയെ ധൂർത്തിന്റെയും അഴിമതിയുടെ പര്യായമാക്കിയെന്ന് ആരോപണം ഉയർന്നെങ്കിലും അതൊന്നും പാർട്ടി മുഖവിലക്ക് എടുത്തിട്ടില്ല .

2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്. പണി നൽകിയ ഊരാളുങ്കൽ സി പി എമ്മിന്റെ കമ്പനിയാണെന്ന് ചെന്നിത്തല അരോപണം ഉന്നയിച്ചിട്ടും ആരും അനങ്ങിയില്ല. കാരണം അതെല്ലാം ചെയ്യിപ്പിച്ചത് പാർട്ടിയാണ്.

2020 രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു.

എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂവെന്നുമാണ് അന്ന് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നല്‍കി കഴിഞ്ഞുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. മൊത്തം ബിൽ 18.49 കോടിയായിരുന്നു.

നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നതെന്ന് ആരോപണം ഉയർന്നിരുന്നു. 52.31 കോടി രൂപയുടെ പദ്ധതിയും ടെണ്ടര്‍ ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നൽകി. ഈ പദ്ധതിയില്‍ ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്‍കി. 13-6-19 ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി.

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് ഭക്ഷണചിലവ് മാത്രം 68 ലക്ഷം രൂപ എന്നാണ് വിവരാവകാശം വഴി ലഭിച്ച കണക്ക്.എന്നാൽ അതെല്ലാം കള്ളകണക്കാണെന്നാണ് പാർട്ടി പറയുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ വാദങ്ങൾ ദുർബലമായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. . സ്വപ്ന സുരേഷിനെ അറിയാം. അവരുമായി സൗഹൃദം ഉണ്ട്. പക്ഷെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. അവരുടെ പശ്ചാത്തലം അറിയേണ്ടതായിരുന്നു. അതിൽ ചെറിയ പിശക് പറ്റിയെന്നും പി ശ്രീരാമകൃഷ്ണൻ പറ‌ഞ്ഞു. പക്ഷേ അതെല്ലാം ഇപ്പോൾ ആവിയായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞിൽ നിന്നൊഴുകുന്ന രക്തം ;  (1 hour ago)

സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ   (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും...  (2 hours ago)

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...  (2 hours ago)

സ്ട്രോബെറി ഫെസ്റ്റിവൽ 2026 ഫെബ്രുവരി 25 മുതൽ 28 വരെ  (2 hours ago)

കേരളത്തിൻ്റെ പേര് മാറ്റി  (2 hours ago)

നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് ചെന്നൈ തുറമുഖത്ത് 27ന് കമ്മിഷൻ ചെയ്യും  (2 hours ago)

വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.  (3 hours ago)

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി  (3 hours ago)

ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക്  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി  (3 hours ago)

ട്രെയിൻ പണിമുടക്കിയോടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു  (3 hours ago)

ഭൂരഹിതരായ ഭവനരഹിതർക്കുവേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും ഭൂരഹിതരായ നാലു ലക്ഷത്തോളം പേർക്ക് ഇനിയും വീട് ലഭിച്ചിട്ടില്ല; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പാകിസ്താൻ മാളത്തിലൊളിക്കുമെന്ന് ഉറപ്പാണ്.  (4 hours ago)

Malayali Vartha Recommends