കർമ്മപദ്ധതിയിൽ ഒരേയൊരു ലക്‌ഷ്യം... പാര്‍ട്ടിയില്‍നിന്ന് അകന്ന് ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കോൺഗ്രസ്സിന്റെ മാത്രം ലക്ഷ്യം മിഷൻ 60... കേരളം പിടിക്കാൻ ഇനി മാസ് കളി!

പാര്‍ട്ടിയില്‍നിന്ന് അകന്ന് ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ തിരികെ പിടിക്കാന്‍ കര്‍മപദ്ധതിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാർട്ടിക്ക് മാത്രമായി 60 സീറ്റ് എന്നാണ് എഐസിസി പ്രതിനിധികളും കേരള നേതാക്കളുമായുള്ള ചർച്ചയിൽ ഉരുത്തിരിഞ്ഞ ലക്ഷ്യം. അശോക് ഗെലോട്ടും ജി പരമേശ്വരയുമടക്കമുള്ള മുതിർന്ന നേതാക്കളെ കൂടി സംസ്ഥാനത്തേക്ക് നിയോഗിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം ഹൈക്കമാൻഡ് പിടിമുറുക്കുമെന്നുറപ്പാണ്.
'ഇപ്പോഴില്ലെങ്കിൽ ഇനിയില്ല' - കേരളത്തിലെ സാഹചര്യം അത്യന്തം നിർണ്ണായകമാണെന്ന് ദില്ലിയും തിരിച്ചറിഞ്ഞു. ഹൈക്കമാൻഡ് ഇടപെടൽ കൂടി കണക്കിലെടുത്താണ് ഭരണം പിടിക്കാനായുള്ള കർമ്മപദ്ധതി തയ്യാറാക്കിയത്. കോൺഗ്രസ്സിന്റെ മാത്രം ലക്ഷ്യം മിഷൻ 60 ആണ്.
പാർട്ടി മത്സരിക്കുന്ന സീറ്റുകളിൽ ജയിക്കാൻ ഉറപ്പുള്ള സീറ്റുകൾ, 50:50 സാധ്യതയുള്ള സീറ്റുകൾ, തീരെ സാധ്യത കുറഞ്ഞ സീറ്റുകൾ എന്നിങ്ങനെ വേർതിരിക്കും. പകുതി സാധ്യത ജയത്തിലേക്കെത്തിക്കാനും തീരെ സാധ്യത കുറഞ്ഞയിടത്ത് കടുത്ത മത്സരമുണ്ടാക്കാനും എന്തൊക്കെ ചെയ്യണമെന്നതിനും പ്രത്യേക ആസൂത്രണമുണ്ടാക്കും.
പാർട്ടിക്ക് മാത്രം 60 കിട്ടിയാൽ പിന്നെ ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ സീറ്റും കൂട്ടിയാൽ ഭരണമെന്നാണ് പ്രതീക്ഷ.
എഐസിസി സെക്രട്ടറിമാരായ വിശ്വനാഥനും പിവി മോഹനും ഐവാൻ ഡിസൂസയും സംസ്ഥാനത്ത് തുടർന്ന് മണ്ഡലതലത്തിൽ ചർച്ച തുടരും. ബൂത്ത് തലം മുതലുള്ള മാറ്റം മുതൽ സ്ഥാനാർത്ഥി ആരാകണമെന്ന അഭിപ്രായവും എഐസിസി പ്രതിനിധികൾ തേടും. മൂന്ന് സ്ഥിരം എഐസിസി സെക്രട്ടറിമാർക്കും സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനും പുറമെ അശോക് ഗെഹ്ലോട്ട് അടക്കം മൂന്ന് പുതിയ നേതാക്കളെ കൂടി നിയോഗിച്ചതും ദില്ലി പിടിമുറുക്കുന്നതിന്റെ സൂചനയാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ് ഇനി അങ്ങിനെ നടക്കില്ല. കേരളത്തിലെ മുതിർന്ന നേതാക്കളെ കൂടി കണക്കിലെടുത്താണ് മുതിർന്ന അംഗം കൂടിയായ ഗെഹ്ലോട്ടിനെ കൊണ്ടുവരുന്നത്. ഗ്രൂപ്പാണ് പ്രശ്നമെന്ന വ്യാപകപരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ. വളരെയധികം ശുഭപ്രതീക്ഷ വച്ച് പുലര്‍ത്തിയിരുന്ന സംസ്ഥാനമായ കേരളത്തിലെ സാഹചര്യം പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മനസിലായത്.
പ്രാദേശിക തിരഞ്ഞെടുപ്പും വ്യക്തിബന്ധവും വോട്ടുകണക്കുമൊക്കെ പറഞ്ഞ് സംസ്ഥാന നേതാക്കള്‍ തോല്‍വിയെ ന്യായീകരിക്കുന്നുണ്ടെങ്കിലും അത് വിശ്വസിക്കാന്‍ താരിഖ് അന്‍വറും സംഘവും തയ്യാറായിട്ടില്ല. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളില്‍ ജയിക്കാന്‍ ഉറപ്പുളള സീറ്റുകള്‍, 50:50 സാദ്ധ്യതയുളള സീറ്റുകള്‍, തീരെ സാദ്ധ്യത കുറഞ്ഞ സീറ്റുകള്‍ എന്നിങ്ങനെ മൂന്നായി വേര്‍തിരിക്കും. പകുതി സാദ്ധ്യത ജയത്തിലേക്കെത്തിക്കാനും തീരെ സാദ്ധ്യത കുറഞ്ഞയിടത്ത് കടുത്ത മത്സരമുണ്ടാക്കാനും എന്തൊക്കെ ചെയ്യണമെന്നതിനും പ്രത്യേക ആസൂത്രണമുണ്ടാക്കും.
താരിഖ് അന്‍വര്‍ കൃത്യമായ ഇടവേളകളില്‍ കേരളത്തിലെത്തും. എ ഐ സി സി സെക്രട്ടറിമാരായ വിശ്വനാഥനും പി.വി മോഹനും ഐവാന്‍ ഡിസൂസയും സംസ്ഥാനത്ത് തുടര്‍ന്ന് മണ്ഡലതലത്തില്‍ ചര്‍ച്ച തുടരും. ബൂത്ത് തലം മുതലുളള മാറ്റം മുതല്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന അഭിപ്രായം വരെ എ.ഐ.സി.സി പ്രതിനിധികള്‍ തേടും. അശോക് ഗെഹ്‌ലോട്ടും ജി പരമേശ്വരയുമടക്കമുളള മുതിര്‍ന്ന നേതാക്കളെ കൂടി സംസ്ഥാനത്തേക്ക് നിയോഗിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ഹൈക്കമാന്‍ഡ് പിടിമുറുക്കുമെന്നുറപ്പാണ്.
ഗ്രൂപ്പ് അടിസ്ഥാനത്തിലുളള വീതം വയ്‌പ്പ് ഇനി നടക്കില്ല. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ കൂടി കണക്കിലെടുത്താണ് മുതിര്‍ന്ന അംഗം കൂടിയായ ഗെഹ്ലോട്ടിനെ കൊണ്ടുവരുന്നത്. ഗ്രൂപ്പാണ് പ്രശ്നമെന്ന വ്യാപകപരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍. ഹൈക്കമാന്‍ഡ് ഇടപെടലില്‍ എ,ഐ ഗ്രൂപ്പുകള്‍ക്ക് വലിയ ആശങ്കയുണ്ട്. വിജയസാദ്ധ്യതയുളള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇരു ഗ്രൂപ്പും വടംവലി നടത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഏറ്റവും കൂടുതല്‍ എം എല്‍ എമാരുളള ഗ്രൂപ്പിന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ട പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ണായക സ്വാധീനം ഉണ്ടെന്നിരിക്കെ കേന്ദ്ര നീക്കം ഗ്രൂപ്പ് നേതാക്കളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. അതേസമയം, കേന്ദ്രനീക്കത്തില്‍ കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും സംഘടന ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സന്തുഷ്‌ടരാണ്.
https://www.facebook.com/Malayalivartha
























