ഒരു അന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടസപ്പെടുത്തുന്നില്ലെന്ന് സ്പീക്കര്‍ ...

ഒരു അന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടസപ്പെടുത്തുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തന്റെ അസിസ്റ്റന്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയത് ചട്ടപ്രകാരമല്ലെന്നും ചട്ടപ്രകാരം ആയിരിക്കണമെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചട്ടം 165 ന്റെ പരിരക്ഷ എംഎല്‍എമാര്‍ക്ക് മാത്രമല്ല സഭാ പരിധിയിലുള്ള എല്ലാവര്‍ക്കും ബാധകമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷം ആവശ്യപ്പെട്ട കത്തില്‍ യുക്തമായ തീരുമാനമെടുക്കും. മുന്‍പ് പ്രതിപക്ഷ ആവശ്യം തള്ളിയത് നടപടി ചട്ടപ്രകാരം അല്ലാത്തതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിയ്ക്കുമെന്ന് കരുതുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണാഘടനാപരമായി ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























