ഭർത്താവും വീട്ടുകാരും അറിയാതെ യുവതിയുടെ പ്രസവം! ജനിച്ചയുടന്‍ പെണ്‍കുഞ്ഞിനെ ഇയര്‍ ഫോണ്‍ വയര്‍ കഴുത്തില്‍ ചുറ്റി കൊന്നശേഷം കട്ടിലിനടിയിൽ ഒളിപ്പിച്ചു; രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു.... കാസര്‍കോട് നവജാതശിശുവിന്‍റെ കൊലപാതകത്തിന് പിന്നാലെ അമ്മ പിടിയില്‍

നവജാതശിശുവിന്‍റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റില്‍. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് അറസ്റ്റിലായത്.
ജനിച്ചയുടന്‍ പെണ്‍കുഞ്ഞിനെ ഇയര്‍ ഫോണ്‍ വയര്‍ കഴുത്തില്‍ ചുറ്റി കൊന്നുവെന്നാണ് കേസ്.
ഡിസംബര്‍ 15നായിരുന്നു സംഭവം. രക്ത സ്രാവത്തെ തുടര്‍ന്ന് ഷാഹിനയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ പ്രസവിച്ചതായി വ്യക്തമായി. പിന്നീട് തെരച്ചില്‍ നടത്തിയപ്പോള്‍ കുഞ്ഞിന്‍റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























