ഗൂഗിൾ മാപ്പിനോട് ചോദിച്ച് ചോദിച്ച് പോയി ; യുവാക്കൾ ചെന്നെത്തിയത് ആ അപകടത്തിൽ അലറി വിളിച്ച് നാട്ടുകാർ; ഒടുവിൽ സംഭവിച്ചത്

വഴിയും ദിക്കും അറിയാതെ തെക്കുവടക്ക് നോക്കിനിൽക്കുമ്പോൾ കൃത്യമായ വഴി പറഞ്ഞു തരാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ. പലരും പല ഘട്ടങ്ങളിലും ചിന്തിച്ചുള്ള കാര്യമാണിത്. എന്നാൽ സാങ്കേതികത കടന്നുവന്നതോടെ ഗൂഗിൾമാപ്പ് സ്ഥാനത്ത് ചേക്കേറി. പലപ്പോഴും ശരിയായ വഴികൾ നമുക്ക് ഗൂഗിൾ മാപ്പ് പറഞ്ഞു തരാറുണ്ട്.. എന്നാൽ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ച സംഭവങ്ങളും നാം കേട്ടിട്ടുണ്ട്.. ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത് ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി നീങ്ങിയ കാർ നട് ഇറങ്ങി... സംഭവം നടന്നത് തളിയിൽ കോട്ടയ്ക്കു സമീപമാണ്..
ഗൂഗിളിനു നടയില്ലല്ലോ വഴി മാത്രമേയുള്ളൂ. ഗൂഗിൾ മാപ്പ് നോക്കി നീങ്ങിയ കാർ പടിക്കെട്ടു നിരങ്ങി ഇറങ്ങുകയായിരുന്നു ഇന്നലെ വൈകിട്ട് അഞ്ചരയോടെ തളിയിൽക്കോട്ടയ്ക്കു സമീപമാണ് അപകടം.നഗരത്തിൽ പരീക്ഷ എഴുതാൻ എത്തിയ പെരുമ്പാവൂർ സ്വദേശികളായ 2 യുവാക്കളാണ് കാറിലുണ്ടായിരുന്നത്. എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി ഉപ്പൂട്ടിൽക്കവല – തളിയിൽക്കോട്ട റോഡിലൂടെ എത്തിയതായിരുന്നു ഇവർ.വഴി തെറ്റിയെന്നു സംശയം തോന്നിയപ്പോൾ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. ഗൂഗിൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെ മുന്നോട്ടു പോവുകയും ചെയ്തു. തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിനു സമീപം കൊശവളവ് ഭാഗത്തേക്കു കാൽനടയാത്രക്കാർ മാത്രം പോകുന്ന ഇടവഴിയിലൂടെ കാർ നീങ്ങുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ അലറിവിളിച്ചു. ഇതു കണ്ട നാട്ടുകാർ നടയുണ്ടെന്ന് വിളിച്ചു പറഞ്ഞെങ്കിലും ഗ്ലാസ് ഇട്ടിരുന്നതു കാരണം കേട്ടില്ല. നടകൾ കണ്ട് പെട്ടെന്നു നിർത്താൻ ചെയ്യാൻ ശ്രമിച്ചെങ്കിലും നിരങ്ങിനീങ്ങി. എന്നാൽ ഭാഗ്യവശാൽകാറിനും യാത്രക്കാർക്കും പ്രശ്നങ്ങളില്ല. രാത്രി ക്രെയിൻ ഉപയോഗിച്ചു കാർ പുറത്തെടുത്തു. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത് എന്ന് പറയാം. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ മുൻപും നമ്മുടെ നാട്ടിൽ തന്നെ നടന്നിട്ടുണ്ട്.ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി പോകുന്ന എത്രയോ സംഭവങ്ങൾ.
https://www.facebook.com/Malayalivartha
























