'ഓപ്പറേഷന്‍ സ്ക്രീന്‍' ഞായറാഴ്ച മുതല്‍; ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായി വാഹനങ്ങള്‍ക്കെതിരെ നടപടി വരുന്നു; നാളെ മുതല്‍ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തും

ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായി വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരീക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. 'ഓപ്പറേഷന്‍ സ്ക്രീന്‍' ഞായറാഴ്ച മുതല്‍ നടപ്പാക്കും. ഫിലിമും കര്‍ട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്റ്റ്രേഷന്‍ റദ്ദാക്കും. നിയമലംഘനം നടത്തിയ വാഹനങ്ങള്‍ കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യപകമായി നാളെ മുതല്‍ പരിശോധന തുടങ്ങണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്.
നാളെ മുതല്‍ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തും. ഹൈക്കോടതി-സുപ്രീംകോടതി വിധികള്‍ ലംഘിച്ചു കൊണ്ട് കൂളിങ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷന്‍ സ്ക്രീന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഗ്ലാസില്‍ കൂളിങ് ഫിലിം ഒട്ടിച്ച കാറുകളും, വിന്‍ഡോയില്‍ കര്‍ട്ടനിട്ട കാറുകള്‍ എന്നിവക്കെതിരെ നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്ബട്ടികയില്‍പ്പെടുത്താനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് ഇ-ചെല്ലാന്‍ വഴിയാകും പെറ്റി ചുമത്തുക.
https://www.facebook.com/Malayalivartha
























