ഗര്‍ഭിണിയായ ഭാര്യ വഴക്കിട്ട് കിണറ്റില്‍ച്ചാടി. ആദ്യം പകച്ച ഭര്‍ത്താവ് മറ്റൊന്നും ചിന്തിച്ചില്ല, പിന്നാലെ ചാടി... ഇരുവരുടെയും വഴക്കിനും "എടുത്തുചാട്ട"ത്തിനും സാക്ഷിയായ 14 വയസുകാരനായ മകൻ ചെയ്തത് മറ്റൊന്ന്.... മഞ്ചേരിയിൽ സംഭവിച്ചത്.... അമ്പരന്ന് നാട്ടുകാർ....

ഗര്‍ഭിണിയായ ഭാര്യ വഴക്കിട്ട് കിണറ്റില്‍ച്ചാടി. ആദ്യം പകച്ച ഭര്‍ത്താവ് മറ്റൊന്നും ചിന്തിച്ചില്ല, പിന്നാലെ ചാടി. മുപ്പതടി താഴ്‌ചയുള്ള കിണറ്റില്‍ കുടുങ്ങിയ ദമ്പതികളെ ഒടുവില്‍ അഗ്നിരക്ഷാസേനയാണ് കരയ്‌ക്കുകയറ്റിയത്.
ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍.പി. സ്‌കൂളിന് സമീപമാണു സംഭവം. ഇവിടെ വാടകയ്‌ക്കു താമസിക്കുന്ന ശ്രീനിവാസനും ഭാര്യ ലക്ഷ്‌മിയുമാണു വഴക്കിട്ട് കിണറ്റില്‍ ചാടിയത്.
ഇരുവരുടെയും വഴക്കിനും "എടുത്തുചാട്ട"ത്തിനും സാക്ഷിയായ 14 വയസുകാരനായ മകന്‍തന്നെയാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. മഞ്ചേരിയില്‍നിന്ന് അസിസ്‌റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാലത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തി.
കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നത് ഇരുവര്‍ക്കും രക്ഷയായി. കിണറ്റില്‍നിന്നു കരകയറിയ ദമ്പതികള്‍ പിണക്കം മാറി ഒന്നായി.
https://www.facebook.com/Malayalivartha