ഗ്രാമസഭ യോഗത്തിലെ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന് വെട്ടേറ്റു

എടക്കരയിൽ വാക്കേറ്റത്തെ തുടര്‍ന്ന് പോത്തുകല്‍ മുണ്ടേരിയില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ മുണ്ടേരി യൂനിറ്റ് വൈസ് പ്രസിഡന്‍റ് മൂത്തേടത്ത് മുജീബ് റഹ്മാന്‍ എന്ന റജിക്കാണ് (36) വെട്ടേറ്റത്. തടയുന്നതിനിടെ കൈവിരലിന് വെട്ടേറ്റ മുജീബ് റഹ്മാനെ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്തിനെ (56) പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നാരങ്ങാപ്പൊയില്‍ ബദല്‍ സ്കൂളില്‍ നടന്ന മൂന്നാം വാര്‍ഡ് മുണ്ടേരി ഗ്രാമസഭ യോഗത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ വീണ്ടുമുണ്ടായ വാക്കേറ്റമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha