ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറില്‍ നിന്ന് മൂര്‍ഖന്‍ തലപൊക്കി! ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവര്‍ത്തകനായ ഷഹീറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... കണ്ണൂര്‍ മട്ടന്നൂരിനടുത്തെ ഉരുവച്ചാലിൽ സംഭവിച്ചത്....

ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറില്‍ നിന്നു മൂര്‍ഖന്‍ തലപൊക്കി. സ്കൂട്ടറിന്റെ മുന്‍ ഭാഗത്തെ ലൈറ്റ് ബോക്സിനുള്ളില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പ് തല പൊക്കിപത്തി വിടര്‍ത്തിയത്.
പാമ്പിനെ കണ്ട പരിഭ്രാന്തിയില്‍ സ്കൂട്ടര്‍ വഴിയിലുപേക്ഷിച്ച് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു.
കണ്ണൂര്‍ മട്ടന്നൂരിനടുത്തെ ഉരുവച്ചാലിലാണ് സംഭവം. ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവര്‍ത്തകനായ ഷഹീറുമാണ് മൂര്‍ഖന്റെ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഉരുവച്ചാലില്‍ നിന്നും മട്ടന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ബഹളം കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെ സ്‌കൂട്ടറിന്റെ മുന്‍ഭാഗം വെട്ടി പൊളിച്ചാണ് പാമ്ബിനെ പുറത്തെടുത്തത്.
വനം വകുപ്പ് ജീവനക്കാരും ഈ സമയം സ്ഥലത്തെത്തിയിരുന്നു. പാമ്ബിനെ വനത്തിലേക്ക് വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര് പറഞ്ഞു.
https://www.facebook.com/Malayalivartha