കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിന്‍റെ സാക്ഷി വിസ്താരം വീണ്ടും പ്രതിസന്ധിയിൽ; ദിലീപിന്‍റെ അഭിഭാഷകന് കോവിഡ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിന്‍റെ സാക്ഷി വിസ്താരം വീണ്ടും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്.
നടന്‍ ദിലീപിന്‍റെ അഭിഭാഷകന് കോവിഡ് ബാധിച്ചതാണു കാരണം. എന്നാല്‍ ബുധനാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ച സാക്ഷികളോടു മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
വ്യാഴാഴ്ച വിസ്തരിക്കേണ്ടത് ദിലീപിന്‍റെ ഭാര്യ കാവ്യ മാധവനെയാണ്.
കൂടാതെ അഭിഭാഷകനു കോവിഡ് ബാധിച്ചതോടെ വിസ്താരം രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ പ്രതിഭാഗം നല്‍കിയ അപേക്ഷ നാളെ പരിഗണിക്കും.
https://www.facebook.com/Malayalivartha