കൊല്ലം ജില്ലയിൽ കൊറിയർ സർവീസ് വഴി വൻതോതിൽ മയക്കുമരുന്ന് കടത്ത്

കൊറിയർ സർവീസ് വഴിയാണ് ജില്ലയിൽ മയക്കുമരുന്ന് എത്തുന്നത് .ബാംഗ്ലൂർ, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുമാണ് വൻ തോതിൽ മയക്കുമരുന്ന് എത്തുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് . മുന്നേ ട്രെയിൻ മുഖേനയും ബസ് വഴിയും ആളുകൾ നേരിട്ടെത്തിച്ചുകൊണ്ടിരുന്ന ലഹരി വസ്തുക്കളാണ് ഇപ്പോൾ കൊറിയർ വഴി എത്തുന്നതെന്ന് പറഞ്ഞു.
കഴിഞ്ഞ വർഷം നാന്നൂറിൽ കൂടുതൽ കേസുകളാണ് ജില്ലയിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത് .ഇതിൽ കൂടുതലും വിദ്യാർഥികളായിരുന്നു.രജിസ്റ്റർ ചെയ്ത കേസുകളിൽ 85 ശതമാനം കേസുകൾക്കും ശിക്ഷ നടപ്പാക്കുന്നുണ്ട് . പെട്ടെന്ന് പിടിവീഴില്ല എന്നതുകൊണ്ടാകാം പുതിയ വഴി സ്വീകരിച്ചതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത് . ബോധവൽക്കരണ ക്ലാസ്സുകൾ നടക്കുന്നെങ്കിലും വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നുവെന്നാണ് കണക്കുകളിൽ പറയുന്നത് . മയക്കുമരുന്നുകൾ പെട്ടെന്ന് നശിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് എല്ലാവരെയും പെട്ടെന്ന് പിടികൂടാൻ സാധിക്കാത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .
https://www.facebook.com/Malayalivartha





















